“ക്ഷമിക്കുക അല്ലെങ്കിൽ മരിക്കുക”
വചനം
മത്തായി 6 : 15
നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
നിരീക്ഷണം
യേശുവിന് ക്ഷമിക്കാതിരിക്കുന്നത് ഒരു മാരകമായ പാപമാണ്. 14-ാം വാക്യത്തിൽ യേശു പറഞ്ഞു നാം മറ്റുള്ളവരോടേ ക്ഷമിച്ചാൽ പിതാവായ ദൈവം നമ്മോടും ക്ഷമിക്കും. എന്നാൽ 15-ാം വാക്യത്തിൽ യേശു അത് നേരെ വിപരീതമായി “നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല” എന്ന് വ്യക്തമാക്കിയിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ക്ഷമിക്കുക അല്ലെങ്കിൽ മരിക്കുക.
നിരീക്ഷണം
ഇത് കഠിനമായി തോന്നാം, പക്ഷേ ദൈവത്തിന് സ്വന്തം ജനങ്ങളോട് ഒരു കരുണയും ഉണ്ടാകില്ല, അവൻ കൂടുതൽ നന്നായി അറിയുന്നവരുടെ ഹൃദയങ്ങളിൽ അഴിയാത്ത ഒരു ആത്മബന്ധം നിലനിർത്തുവാൻ ശ്രമിക്കുന്നു. ക്ഷമിക്കാത്തത് കാലക്രമേണ കയ്പ്പായി മാറുന്നു. കയ്പ്പ്, നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ വെറുപ്പായി മാറുന്നു, ആ വിദ്വേഷം ശരീരത്തെ കൊല്ലുന്നു. അത് ആത്മാവിൽ നിന്നാണ് ആരംഭിക്കുന്നത്, തുടർന്ന് മാംസത്തിലേയ്ക്ക് നീങ്ങുന്നു, പലപ്പോഴും അത് ഒരു ശാരീരിക കൊലയാളിയായ രോഗമായി സ്വയം പ്രത്യക്ഷപ്പെടുന്നു. എന്നാൽ യേശുവില്ലാതെ നിത്യത നമുക്ക് ഓർക്കുവാൻ കഴിയാത്തതുപോലെ, നമുക്ക് മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയാതിരുന്നാൽ ദൈവം നമ്മോട് ക്ഷമിക്കുവാൻ വിസമ്മതിക്കുകയാണെങ്കിൽ നമുക്ക് ഒരു പടി കൂടി മുന്നോട്ട് പോയി ചിന്തിച്ചാൽ ക്ഷമിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് പറയുന്നത് ന്യായമാണ് എന്ന് മനസ്സിലാകും. കർത്താവ് ഇപ്പോഴും നിങ്ങളുടെയും എന്റെയും കൈകളിൽ തിരഞ്ഞെടുപ്പ് ഉറപ്പിച്ചു നിർത്തിയിരിക്കുന്നു. എന്തു ചെയ്യണമെന്ന് നിങ്ങൾക്കറിയാം, നമ്മുടെ കർത്താവ് കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യുമോ? മറ്റുള്ളവരോട് ക്ഷമിച്ച് നിങ്ങളുടെ അതിശയകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുക അത് നിങ്ങളുടെ നിത്യത ഉറപ്പാക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരോട് ക്ഷിമക്കുവാനും നിത്യത ഉറപ്പാക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
