“കർത്താവിന്റെ സാന്നിധ്യം”
വചനം
1 ദിനവൃത്താന്തം 13:14
ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.
നിരീക്ഷണം
ദാവീദ് രാജാവ് യിസ്രായേലിലെ യഹോവയുടെ പെട്ടകം തിരികെ കൊണ്ടുവരുവാൻ ആഗ്രഹിച്ചപ്പോൾ, വഴിയിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടായതായി വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ദാവീദ് ദൈവത്തെ ഭയപ്പെടുകയും പെട്ടകം ഓബേദ് ഏദോമിന്റെ വീട്ടിൽ വയ്ക്കുകയും ചെയ്തു. ആ പെട്ടകം ആ വീട്ടിൽ ഇരുന്ന കാലത്തോളം ആ വീടിനെ ദൈവം അനുഗ്രഹിച്ചു.
പ്രായേഗീകം
പഴയനിയമത്തിൽ നിയമപ്പെട്ടകം എവിടെയിരുന്നാലും അവിടെ ദൈവത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. എപ്പോഴും തങ്ങൾക്ക് ഉന്നതരാകണം എന്നും മറ്റുള്ളവരെക്കാൾ കൂടുതൽ അവർക്ക് വേണം എന്നും ചിന്തിക്കുവരെ നമുക്ക് ചുറ്റും കാണുവാൻ കഴിയും. ചിലർ കൂടുൽ ജോലികൾ നേടുവാൻ ശ്രമിക്കുന്നു. ചിലർ കൂടുതൽ ആനന്ദം കണ്ടെത്തുവാൻ ശ്രമിക്കുന്നു. ഇതെല്ലാം ഒരു പരുധിവരെ നല്ലതാണ്, പക്ഷേ കാലക്രമേണ ലഭിക്കുന്നവയിൽ അവർക്ക് തൃപ്തിവരുന്നില്ല. ദൈവ സാന്നിധ്യത്തിൽ നാം ജീവിക്കുകയാണെങ്കിൽ നമുക്കുള്ളതിൽ നാം വലീയ സംതൃപ്തി കണ്ടെത്തുവാൻ ഇടയാകും. ദൈവ സാന്നിധ്യത്തിൽ നാം ജീവിക്കുമ്പോൾ പരസ്പരം സ്നേഹിക്കുവാനും ,കഠിനാധ്വാനം ചെയ്യുവാനും കർത്താവ് സഹായിക്കും. ആകയാൽ ഈ ദൈവസാന്നിധ്യം അനുഭവിക്കുവാനും അതിലൂടെ ലഭിക്കുന്ന നന്മ പ്രാപിക്കുവാനും നമുക്ക് ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സാന്നിധ്യത്തിൽ എന്നും ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ