“കർത്താവിൽ പ്രശംസിക്കട്ടെ”
വചനം
2 കൊരിന്ത്യർ 10 : 17
പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ.
നിരീക്ഷണം
കൊരിന്തിലെ വിശ്വാസികളോട് അവരുടെ പ്രവൃത്തികളെ പരസ്പരം താരമ്യം ചെയ്യരുതെന്ന് അപ്പോസ്ഥലനായ പൗലോസ് ഉദ്ബോധിപ്പിക്കുന്നു. എന്നാൽ വേണമെങ്കിൽ യേശു ചെയ്ത അത്ഭുതങ്ങളിൽ പ്രശംസിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
പ്രായോഗീകം
ഈ ലോകത്തിലെ ഉന്നതന്മാർ സ്വയം പുകഴ്ത്തുകയും അവരുടെ പ്രവർത്തികളെ എടുത്തുകാണിക്കുകയും ചെയ്യുമ്പോൾ യേശുവിനെ അനുഗമിക്കുന്നവർ സ്വയം പുകഴ്ത്തരുത് എന്ന് അപ്പോസ്ഥലനായ പൗലോസ് വ്യക്തമാക്കുന്നു. നമുക്ക് പറയുവാനുള്ളതും പ്രശംസിക്കുവാനുള്ളതും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൽ മാത്രമായിരിക്കണം. നമ്മോട് എതിർക്കുന്നവർക്ക് ആവശ്യവും അതാണ്. സ്വയം പുകഴ്ത്തുന്നവനല്ല യേശുവിനാൽ പ്രശംസിക്കപ്പെടുന്നവനത്രേ കൊള്ളാകുന്നവൻ എന്നതാണ് വേദപുസ്തകത്തിലെ സത്യം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ തന്നെ താഴ്ത്തുവാനും അങ്ങയിൽ പ്രശംസിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
