Uncategorized

“കർത്താവേ എന്നെ ഓർക്കേണമേ!”

വചനം

സങ്കീർത്തനം 132 : 10

നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.

നിരീക്ഷണം

ഈ സങ്കീർത്തനം എഴുതുന്ന സമയത്ത് ദാവീദ് രാജാവ് ഉയർച്ചയുടെ ഔന്യത്വത്തിൽ നിൽക്കുകയായിരുന്നു. താൻ ലോകത്തെ തന്നെ വളരെ ശക്തമായി ഭരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. സഹായത്തിനായി വിളിക്കുവാൻ അവനെക്കാൾ ഉന്നതരായി ആ കലഘട്ടത്തിൽ ആരും തന്നെ ഇല്ലായിരുന്നു. എന്നാൽ ദാവീദ് രാജാവിന് സഹായം അഭ്യർത്തിക്കുവാൻ കഴിയുന്ന ഒരേ ഒരു വ്യക്തി യഹോവയായ ദൈവം ആയിരുന്നു. ആകയാൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു “യഹോവേ എന്നെ ഓർക്കേണമേ.”

പ്രായേഗീകം

ഈ വചനം നിരാശ കലർന്ന വാക്കുകളാണെന്ന് നമുക്ക് വായിക്കുമ്പോൾ മനസ്സിലാകും. നാം ചില സമയങ്ങളിൽ കഷ്ടതിൽ അകപ്പെടാതെ തന്നെ നിരാശരാകാറുണ്ട്. ശത്രുക്കളുടെ സമ്മർദ്ദം ഉണ്ടെങ്കിലും ഇല്ലെങ്കിലും തനിക്ക് അപ്പോൾ ദൈവത്തിന്റെ ഒരു ഇടപെടൽ ആവശ്യമായിരുന്നു എന്ന് നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് അപ്പോൾ എന്താണ് ആവശ്യമായിരിക്കുന്നതെന്ന് നമുക്ക് ഇത് വായിച്ചാൽ മനസ്സിലാകുകയില്ല. എന്നാൽ ദാവീദ് രാജാവിന് തന്റെ സ്രിഷ്ടാവായ ദൈവത്തെ നിരസിച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകുവാൻ കഴിയുകയില്ല എന്ന് അവന് ഉറപ്പായിരുന്നു. നാമും നമ്മുടെ ജീവിത്തിൽ എല്ലാം ശുഭമായിരുക്കുമ്പോഴും ദൈവമേ അങ്ങ് എന്നോടൊപ്പം ഇല്ലെങ്കിൽ എനിക്ക് മുന്നോട്ട് പോകുവാൻ കഴിയുകയില്ല എന്ന തോന്നാൽ ഉണ്ടാകുകയും ദൈവത്തോട് അപ്രകാരം പറയുകയും ചെയ്യാറുണ്ട്. പുതിയ നിയമ വിശ്വാസികളായ നാം ഇനി വിഷമിക്കേണ്ടതില്ല കാരണം യേശു നമ്മെ ഒരുനാളും കൈവിടുയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ ദിനവും ദൈവത്തോട്, കർത്താവേ എന്നെ ഓർക്കേണമേ എന്ന് പറയുന്നത് ഒരു മോശമായ കാര്യമല്ല. ആകയാൽ ദൈവത്തിന്റെ സഹായം നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് ജീവിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സഹായം എനിക്ക് എന്നും ആവശ്യമാണ്. ആകയാൽ എന്നും എന്റെ മുഖത്തെ കടാക്ഷിച്ച് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ