“ചിലപ്പോൾ സമയം ലഭിക്കാതെ വരും”
വചനം
മത്തായി 14 : 13
അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.
നിരീക്ഷണം
ഈ വാക്യത്തിന് തൊട്ടുമുമ്പത്തെ വാക്യത്തിൽ യോഹന്നാൻ സ്നാപകനെ ശിരച്ഛേദം ചെയ്തു വെന്ന വാർത്ത യേശുവിനെ അറിയിച്ചു, എന്ന് എഴുതിയിരിക്കുന്നു. തന്റെ ബന്ധുവിന്റെ മരണത്തിൽ വിലപിക്കുവാൻ യേശു നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി. എന്നാൽ യേശു ഇരുന്ന സ്ഥലം എവിടെ എന്ന് ജനം അറഞ്ഞപ്പോൾ സഹായത്തിനായി നേരെ അവന്റെ അടുത്തേയ്ക്ക് പോയി. ചെന്നവരെയെല്ലാം യേശു സുഖപ്പെടുത്തി എന്ന് എഴുതിയിരിക്കുന്നു.
പ്രായോഗികം
യേശു എപ്പോഴും ജനങ്ങളെ സഹായിക്കുന്നതിൽ മുഴുകി ഇരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. സഹായിക്കുവാൻ കഴിവുള്ള നേതാവിന്റെ സ്വഭാവമായിരുന്നു യേശുവിന്റെത് ആരെയും , എവിടെയും എപ്പോൾ വേണമെങ്കിലും സഹായിക്കുക എന്നതാണ് അവന്റെ ലക്ഷ്യം എന്നാണ് യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ച് വചനം പറയുന്നത്. യേശുവിന്റെ ജീവിതവും അപ്രകാരം ആയിരുന്നു. ജനങ്ങൾ കഴിവുള്ള നേതാവിന്റെ ആവശ്യങ്ങളെക്കുറിച്ച് അജ്ഞരായിരുന്നു. മറ്റെരുവിധത്തിൽ പറഞ്ഞാൽ ആരെങ്കിലും അവരെ സഹായിക്കുവാൻ മുന്നോട്ട് വന്നാൽ അവർക്ക് ലഭിക്കാവുന്ന എല്ലാ സഹായവും എപ്പോഴും നേടിക്കൊണ്ടിരിക്കും. യോഹന്നാന്റെ മരണവാർത്ത് കേട്ടതിനുശേഷം യേശവിന് വളരെ വിഷമം ഉണ്ടായി കാരണം യോഹന്നാൽ ഒരു ദൈവത്താൽ നിയോഗിതനായി ഈ ലോകത്തിൽ വന്ന വ്യക്തി ആയിരുന്നു. മാത്രമല്ല യേഹന്നാൻ യേശുവിന്റെ അടുത്ത ബന്ധുവും യേശുവിന്റെ ഒരു മൂത്ത സഹോദരനുമായിരുന്നു. യേശു അവനെ ബഹുമാനിക്കുകയും വളരെ അധികം സ്നേഹിക്കുകയും ചെയ്തു. എന്നാൽ മറ്റുള്ളവരെ സേവിക്കുവാൻ മാത്രം പരിചയമുള്ള ഒരാൾക്ക് ഒരു അടുത്ത സുഹൃത്തിന്റെ വിയോഗത്തിൽ വിലപിക്കുവാൻ ഒരു ഇടവേള ആവശ്യായി വരുമ്പോൾ അത് കണ്ടെത്തേണ്ടത് ആവശഅയമാണ്. പക്ഷേ അതിനുപോലും ചിലപ്പോൾ സമയം കിട്ടാതെവരും എന്നതാണ് യേശു ഇവിടെ എടുത്ത് കാണിക്കുന്ന ഒരു കാര്യം. യേശുവിന്റെ അനുയായികളായ നാം എപ്പോഴും നന്ദിയുള്ളവരായിരിക്കണം. ഏതു ദുഃഖ വേളയിലും നമ്മുടെയും ദൗത്യവും ലക്ഷ്യവും മറ്റുള്ളവരെ സേവിക്കുക എന്നതായിരിക്കണം. യേശുവിന്റെ സ്ഥാനത്ത് നാം ആയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?
പ്രാർത്ഥന
പ്രീയ യേശുവേ,
ഏത് അവസരത്തിലും മറ്റുള്ളവരെ സഹായിക്കുവാൻ സമയം കണ്ടെത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ