Uncategorized

“ചിലർ എപ്പോഴും കൂടുതൽ കേൾക്കുവാൻ ആഗ്രഹിക്കും”

വചനം

അപ്പോ. പ്രവൃത്തി  17 : 32

മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.

നിരീക്ഷണം

പ്രവൃത്തികളുടെ പുസ്തകം 17-ാം അധ്യായത്തിൽ അപ്പോസ്ഥലനായ പൌലോസ് അഥേനയിലെ അരയോപഗക്കുന്നിന്മേൽ ഒത്തുകൂടിയ ഒരുകൂട്ടം പുരുഷന്മാരോട് ദൈവവചനം പ്രസംഗിക്കുവാൻ തുടങ്ങി എന്ന് വായിക്കുവാൻ കഴിയും. ആ സ്ഥലം നിറയെ പലവിധ വിഗ്രഹങ്ങളാൽ നിറഞ്ഞിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. മരിച്ചവരുടെ പുനരുദ്ധാനത്തെക്കുറിച്ചുള്ള പ്രസംഗം കേട്ടപ്പോൾ ചിലർ പരിഹസിച്ചു, എന്നാൽ മറ്റുള്ളവർ ആ അവസരിത്തിൽ അദ്ദേഹത്തിന്റെ പ്രസംഗ കൂടുതൽ കേൾക്കുവാൻ ആഗ്രഹിച്ചു.

പ്രായോഗീകം

ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന തിരുവെഴിത്തുകളിൽ ഒന്നാണിത്. ഈ വചനം വായിക്കുമ്പോൾ ഏതു സാഹചര്യത്തിലും യേശുവിനെ അന്വേഷിക്കുന്ന ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും എപ്പോഴും ഉണ്ടായിരിക്കുമെന്ന് മനസ്സിലാക്കുവാൻ കഴിയും. പൌലോസ് പ്രസംഗം പൂർത്തീകരിച്ചതിനുശേഷം ഒരൂകൂട്ടം ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു…പക്ഷേ, വീണ്ടും ആ പ്രസംഗം തുടർന്നു കോൾക്കുവാൻ ആഗ്രഹിച്ച ഒരുകൂട്ടം ജനങ്ങളും അവിടെ ഉണ്ടായിരുന്നു. അന്ന് അരയോപഗക്കുന്നിന്മേൽ ഒത്തുകൂടിയ ഒരുകൂട്ടം ആളുകൾ പിന്നീട് യേശുവിന്റെ അനുയായികളായി മാറി എന്ന് തിരുവെഴിത്ത് നമ്മെ പഠിപ്പിക്കുന്നു. ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരിക്കലും യേശിക്രിസ്തുവിന്റെ സുവിശേഷം പറയുന്നതിൽ നാം തളരുകയോ, ക്ഷീണക്കുകയോ, മടുത്തുപോകുകയോ ചെയ്യരുത് എന്നതാണ്. എന്തുവന്നാലും യേശു ചെയ്തുപോലെ പ്രഘോഷിക്കുക, അതുപോലെ ജീവിക്കുക, മറ്റുള്ളവരെ സ്നേഹിക്കു, അവരോട് ക്ഷമിക്കുക, അങ്ങനെതന്നെ ചെയ്തുകെണ്ടിരിക്കുക കാരണം, ചിലർ എപ്പോഴും കൂടുതൽ കോൾക്കുവാൻ ആഗ്രഹിക്കകയും അവർ യേശുവിന്റെ അനുയായികളായി മാറുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ

ഒരിക്കലും തളരാതെ അങ്ങയുടെ സുവിശേഷം പറഞ്ഞുകൊണ്ടിരിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ