Uncategorized

“ചിലർ മാത്രം”

വചനം

2 യോഹന്നാൻ 1 : 4

നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.

നിരീക്ഷണം

യോഹന്നാൻ അപ്പോസ്ഥലൻ അന്നുണ്ടായിരുന്ന സഭയ്ക്ക് മുഴുവനായി ഈ കത്ത് എഴുതി എന്ന് അനുമാനിക്കപ്പെടുന്നു. ഈ അദ്യായത്തിന്റെ ഒന്നാം വാക്യത്തിൽ അദ്ദേഹം “സ്ത്രീ” എന്ന് അഭിസംബോധന ചെയ്തത് സഭയെ മൊത്തത്തിൽ ഉദ്ദേശിച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്നും “ചിലർ” യേശുവിനെ ആത്മാർത്ഥമായി അനുഗമിച്ചതിൽ യോഹന്നാൻ നന്ദിയുള്ളവനായിരുന്നു.

പ്രായോഗികം

ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു എന്ന് 2 പത്രോസ് 3:9 ൽ പറഞ്ഞിരിക്കുന്ന വചനം ഭൂരിഭാഗം ക്രിസ്ത്യാനകൾക്കും അറിയാവുന്നതാണ്.  ഈ ലോകത്തിലെ ആരും നരകത്തിൽ പോകുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. മാത്രമല്ല നമുക്കെല്ലാവർക്കും ജനനസമയത്ത് തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര്യവുംകൂടെ നൽകിയിട്ടാണ് ഈ ലോകത്തിലേയ്ക്ക് നമ്മെ അയച്ചിരിക്കുന്നത്. അതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സ്നേഹനിർഭരമായ കൃപയെ നിരസിക്കുവാനും സ്വീകരിക്കുവാനും എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. നാം യേശുവിനുവേണ്ടി എത്ര തീവ്രമായി പ്രവർത്തിച്ചാലും അവസാനം “ചിലർ” മാത്രമേ യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ അനുഗമിക്കുകയുള്ളൂ. ചിലർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാവരും അല്ല എന്ന് നാം ഓർക്കണം. നമുക്ക് ഇത് അറിയാമെങ്കിലും എല്ലാവരും യേശുക്രിസ്തുവിലേയ്ക്ക് വരുമെന്ന് നാം വിശ്വസിച്ച് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാന്നു.  യേശുക്രിസ്തുവിനെപ്പോലെ നമുക്കും എല്ലായിപ്പോഴും എല്ലാവരിലേയ്ക്കും ഈ സുവിശേഷം എത്തിക്കുവാൻ വേണ്ടി പ്രവർത്തിക്കാമെങ്കിലും ചിലർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ എന്ന സത്യം മറക്കേണ്ട.

പ്രാർത്ഥന

പ്രീയ യേശുവേ,

ഇനിയും ചിലരെക്കൂടി യേശുവിങ്കലേയ്ക്ക് അടുപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമെ. ആമേൻ