“ചില കാര്യങ്ങൾ നിങ്ങളോടൊപ്പം നിലനിൽക്കും”
വചനം
അപ്പോ.പ്രവൃത്തി 8 : 1
അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു.
നിരീക്ഷണം
പ്രവൃത്തികളുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ ലൂക്കോസ് ആയിരുന്നു. അദ്ദേഹം ഒരു വൈദ്യനും സമർത്ഥനായ ചരിത്രകാരനും ആയിരുന്നു. സ്തേഫാനോസിനെ കല്ലെറിഞ്ഞുകൊന്ന സംഭവം ഇവിടെ അദ്ദേഹം അവസാനിപ്പിക്കുമ്പോൾ, പിന്നീട് പൗലോസ് എന്നറിയപ്പെട്ട ശൗൽ ആ കൊലപാതകത്തിന് അംഗീകാരം നൽകിയതായി പരാമർശിക്കുന്നു.
പ്രായോഗീകം
ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ മാനസാന്തരങ്ങളിലൊന്ന് ശൗലിന്റെതായിരുന്നു. പുതിയ ക്രിസ്തീയ വിശ്വാസത്തിനെതിരെ തീക്ഷണതയോടെ പ്രവർത്തിച്ച ഒരു വ്യക്തി ചരിത്രതത്തിലെ തന്നെ ഏറ്റവും വലീയ സുവിശേഷകനായി മാറി എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ഇത് സംഭവിക്കുന്നതിനുമുമ്പ് അദ്ദേഹം ക്രിസ്തുമത വിശ്വാസത്തെ എതിർക്കുകയും, അതിൽ വിശ്വസിച്ചതുകൊണ്ട് സ്തെഫാനൊസിനെ കൊല്ലുന്നതിന് അനുമതി നൽകുകയും ചെയ്തതായി ഈ വചനം നമ്മെ പഠിപ്പിക്കുന്നു. ചില കാര്യങ്ങൾ നിങ്ങളോടൊപ്പം നിൽക്കും എന്നതിന് അർത്ഥം പിന്നീട്, താൻ മാനസാന്തരപ്പെട്ടതിനുശേഷം ഈ വലിയ സംഭവത്തെക്കുറിച്ച് അദ്ദേഹം പ്രവൃത്തികൾ 22-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നതി ഇപ്രകാരമാണ്. കർത്താവ് ശൗലിനോട് പറഞ്ഞു, പോകൂ, ജാതികളോട് സുവിശേഷം അറിയിക്കുവാൻ ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. നാം ഓരോരുത്തരും സുവിശേഷം പറയുവാൻ തീരുമാനിച്ചത് എന്തെന്നാൽ ജീവിത്തിൽ ചില കാര്യങ്ങൾ നമ്മിൽ നിലനിൽക്കും എന്നതുകൊണ്ട് മാത്രമാണ്. യേശുവിന്റെ കൃപയാൽ മാത്രമേ നമ്മുക്ക് രക്ഷയുള്ളൂ. ഉറപ്പിച്ച് പറയട്ടേ യേശുവിന്റെ കൃപ നമ്മെ രക്ഷിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ കൃപയാൽ എന്നെയും രക്ഷിച്ചതിനാൽ നന്ദി. സുവിശേഷം പറയുവാൻ എനിക്കും കൃപ നൽകുമാറാകേണമേ. ആമേൻ
