“ചെയ്യുവാൻ അറിയാവുന്നവ മാത്രം ചെയ്യുക”
വചനം
ആവർത്തനം 29:29
മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.
നിരീക്ഷണം
ലോകം മുഴുവൻ രഹസ്യമായി കാണുന്നതെന്തും ദൈവത്തിന് മാത്രമേ അറിയാവൂ. എന്നാൽ വെളിപ്പെടുത്തിയ കാര്യങ്ങൾ (ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും, വിവരസാങ്കേതീക മാധ്യമങ്ങളലൂടെയും ലഭിക്കുന്ന അറിവുകൾ). നമ്മക്കെല്ലാവർക്കും അത് അറിവാൻ അവകാശപ്പെട്ടതാണ്. വെളിപ്പെട്ട വിവരങ്ങളുടെ ഉദ്ദേശ്യം മറ്റ് എന്തിനേക്കാളും ദൈവഹിതം പിന്തുടരുക എന്നതിനാണ്.
പ്രായേഗീകം
നിങ്ങൾക്ക് ചെയ്യുവാൻ അറിയാവുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. തീർച്ചയായും നമ്മുടെ രാജ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് നമുക്കാർക്കും അറിയില്ല, എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായും സമ്മർദ്ദത്തിലായും ജീവിതം ചിലവഴിക്കുന്ന ആളുകളെ നമുക്ക് കാണുവാൻ കഴിയും. ഈ ലോകത്ത് എന്തു സംഭവിക്കുന്നു എന്ന് അല്ല മറിച്ച് നമുക്ക് അറിയാവുന്നത് കർത്താവ് നമ്മിൽ നിന്ന് എന്താണ് പ്രതാക്ഷിക്കുന്നതെന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. പലരും തങ്ങൾക്ക് ചെയ്യുവാൻ അറിയുന്ന കാര്യങ്ങൾ ചെയ്യുവാൻ വിസമ്മതിക്കുന്നു. തുടർന്ന് അവർ ശരിയായ കാര്യം ചെയ്യുന്നുണ്ടോ എന്ന് ചിന്തിച്ച് വിഷമിക്കുകയും ചെയ്യുന്നു. ദാവീദ് രാജാവ് പറഞ്ഞു. “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു” (സങ്കീർത്തനം 40:8). ദാവീദ് തനിക്ക് ചെയ്യുവാൻ അറിയാത്ത കാര്യങ്ങളെക്കുറിച്ച് വിഷമിച്ചിരുന്നില്ല, മറിച്ച് തനിക്ക് ഇതിനകം ചെയ്യുവാൻ അറിയാവുന്ന കാര്യങ്ങൾ ചെയ്യുവാനുള്ള ആഗ്രഹമായിരുന്നു അത്. ഓർക്കുക, മിങ്ങളുടെ ആത്മാവിന്റെ ശത്രു ഓരോ ദിവസവും രാവിലെ പുതിയ ആശങ്കകൾ സൃഷ്ടിക്കുന്ന ജോലിയിലാണ്. എന്നാൽ നിങ്ങൾ ആ ആശങ്കകൾ നിരസിക്കും എന്ന് ഇന്നു തന്നെ തീരുമാനിക്കുക…നിങ്ങൾക്ക് ചെയ്യുവാൻ അറിയാവുന്ന കാര്യങ്ങൾ മാത്രം ചെയ്യുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് ചെയ്യുവാൻ അറിയാവുന്ന കാര്യങ്ങൾ നന്നായി ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ