“ചെറിയ കാര്യങ്ങൾക്ക് പ്രധാന്യമുണ്ട്”
വചനം
ലൂക്കോസ് 16 : 10
അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.
നിരീക്ഷണം
ചെറിയ കാര്യങ്ങൾപോലും പ്രാധാന്യമർഹിക്കുന്നവയാണ് എന്ന് യേശുക്രിസ്തു ഇവിടെ നമ്മെ ഓർമ്മിപ്പിക്കുന്നു. നാം ഓരോരുത്തരും ചെറിയ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചിരിക്കും വലിയ കാര്യങ്ങൾ കൈകാര്യം ചെയ്യുക.
പ്രായോഗികം
ശീലങ്ങൾ ചെറുപ്പത്തിൽ തുടങ്ങും. കുഞ്ഞുങ്ങളായിരിക്കുമ്പോൾ നാം ചെയ്യുന്നതിനനുസരിച്ചായിരിക്കും വലുതായും പ്രവർത്തിക്കുക. കുഞ്ഞല്ലേ എന്ന് പറഞ്ഞ നാം അലസരായി തീർന്നാൽ വലുതായാലും അങ്ങനെ തന്നെ ആയിപ്പോകും. ആകയാൽ ദൈവ വചനത്തിൽ പറയുന്നതുപോലെ നാം ഏറ്റെടുക്കുന്ന ഏതു ചെറിയകാര്യവും നന്നായി ചെയ്താൽ പിന്നത്തേതിൽ നമ്മുക്ക് വലിയികാര്യങ്ങൾ മുന്നിൽ വരുമ്പോൾ നന്നായി ചെയ്യുവാൻ കഴിയും. ചെറിയ കാര്യത്തിൽ വിശ്വസ്തരായിരിക്കുന്നവരെയാണ് ദൈവം വലിയ കാര്യങ്ങൾ ഏല്പിക്കുന്നത്. ആകയാൽ നാം ഏറ്റെടുക്കുന്ന ഏതു ചെറിയ കാര്യവും ഉത്തരവാദിത്വത്തേടെ ചെയതു തീർക്കുവാൻ ദൈവത്തിൽ ആശ്രയിക്കുന്നവരെ ദൈവം ധാരാളമായി സഹായിക്കും. ചെറിയ കാര്യങ്ങൾക്ക് പ്രാധാന്യമുണ്ട്.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ ചെയ്യുന്ന ഏതു ചെറിയ കാര്യങ്ങൾ പോലും നന്നായി ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ