“ചോദിക്കുന്നത് തുടരുക”
വചനം
സങ്കീർത്തനം 4 : 6
നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.
നിരീക്ഷണം
യിസ്രായേലിൽ കൃഷിയുടെ വിളവെടുപ്പിന് തൊട്ടുമുമ്പ് എഴുതിയ വേദഭാഗമാണിത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിളവെടുപ്പിന്റെ സമയത്ത് ദൈവം യിസ്രായേൽ ജനത്തോട് വിശ്വസ്ഥതപുലർത്തിയിരുന്നു. എന്നാൽ ദാവീദ് രാജാവ് ദൈവത്തോട് ഒരു കൊച്ചുകുട്ടിയെപ്പോലെ ഈ വർഷവും അവർക്ക് കൃഷിയിൽ അഭിവൃദ്ധി നൽകുമോ എന്ന് പ്രാർത്ഥിച്ച് ചോദിക്കുന്നതാണി ഭാഗം.
പ്രായോഗികം
ഇന്ന് പല വ്യാപാരികളെയും നാശത്തിലേയ്ക്ക് കൊണ്ട് എത്തിക്കുന്നത് അവരുടെ ചിന്തയില്ലാത്ത പ്രവർത്തികളാണ്. ഒരു വ്യാപാരം വളരെക്കാലമായി നന്നായി പ്രവർത്തിക്കുകയും, അതിന്റെ ഉടമ തന്നെ ഈ വിജയത്തിൽ എത്തിച്ചത് എന്താണ് എന്ന് മറക്കുന്ന പ്രവണത ഉണ്ടാകുകയും ചെയ്യുമ്പോഴാണ് വ്യാപാരം നാശത്തലേയ്ക്ക് പോകുന്നത്. കാരണം അവരുടെ വ്യാപാരശാല എപ്പോഴും നന്നായി പോകും എന്ന് അവർ അന്ധമായി അനുമാനിക്കുന്നു. അവരുടെ ഹൃദയത്തിൽ നിന്ന് നന്ദിയും വിനയവും നഷ്ടമാകുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. നാം ഓരോരുത്തരും ഒരു നല്ല സ്ഥാനത്ത് എത്തുന്നത് അനേകരുടെ സഹായം കൊണ്ടായിരിക്കാം. നമ്മുടെ ജീവിതത്തിൽ നന്ദിയുള്ള ഹൃദയം ഉണ്ടെങ്കിൽ നാം വിനയമുള്ളവരും ആയിരിക്കും. ഈ രണ്ടു സ്വാഭാവ ഗുണങ്ങൾ ഒരു വ്യക്തിയെ കഠിനാധ്വാനവും, നിരന്തരം പ്രവൃത്തിക്കുന്ന വ്യക്തിയും ആക്കിതീർക്കും. ദാവീദ് രാജാവ് ദൈവത്തോട് ഈ വർഷവും തനിക്ക് നല്ല വിളവ് നൽകുമോ എന്ന് ദൈവത്തോട് ചോദിക്കുന്നതിലൂടെ താൻ ദൈവത്തിൽ ആശ്രയിക്കുന്നുവെന്നും, തന്റെ എല്ലാ അനുഗ്രഹങ്ങളും ദൈവത്തിലൂടെയാണ് ലഭിക്കുന്നതെന്നും താൻ ഉറപ്പിക്കുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തന്റെ കഴിവുകൊണ്ട് ഒന്നും സംഭവിക്കുകയില്ല പകരം ദൈവത്തോട് നിരന്തരം ചോദിച്ചുകെണ്ടിരിക്കുക അപ്പോൾ താൻ തന്നിലല്ല ദൈവത്തിലാണ് ആശ്രയിക്കുന്നത് എന്ന നല്ല ബോധ്യം തനിക്കുണ്ടാകുകയും അതിൽ ദൈവം പ്രസാധിക്കുകയും ചെയ്യും എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നും അങ്ങയിൽ ആശ്രയിക്കുവാനും നിരന്തരം പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ