Uncategorized

“ജീവനെക്കാൾ പ്രധാനമായ ചിലത്”

വചനം

എസ്ഥേർ  4 : 16

നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.

നിരീക്ഷണം

മേദ്യാ-പേർഷ്യാ സാമ്രാജ്യത്തിലെ യഹൂദ രാജ്ഞിയായ എസ്ഥേറിന്റെ കഥയാണ് ഈ വാക്യത്തിൽ വിവരിച്ചിരിക്കുന്നത്. എസ്ഥേറിന്റെ ഭർത്താവാണ് ആ രാജ്യത്തിലെ രാജാവ്, എന്നാൽ ദുഷ്ടനായ ഹാമാൻ രാജാവിനെ സ്വാധീനിച്ച് യഹൂദാ ജനത്തെ മുഴുവൻ നശിപ്പിക്കുവാൻ പദ്ധതി ഇടുകയും അങ്ങനെ ഒരു കരാറിൽ രാജാവിനെക്കെണ്ട് ഒപ്പിടുവിക്കുകയും ചെയ്തു. ഹാമാൻ യഹൂദന്മാരെ വെറുത്തിരുന്നു. എസ്ഥേറിന്റെ ഭർത്താവായ രാജാവിന് എസ്ഥേർ യഹൂദാവംശത്തിൽപെട്ടവളാണെന്ന് അറിയില്ലായിരുന്നു. ഹാമാന്റെ കരാറിൽ എല്ലാ യഹൂദനെയും ഉന്മൂലനാശം വരുത്തണം എന്നതായിരുന്നു എഴുതിയിരുന്നത്. അപ്പോൾ എസ്ഥേർ സൂസനിൽ താമസിക്കുന്ന എല്ലാ യഹൂദരും മൂന്ന് ദിവസം തന്നോടൊപ്പം ഉപവസിക്കുവാനും പ്രാർത്ഥിക്കുവാനും പറയേണമെന്ന് എസ്ഥേറിർ തന്റെ ചിറ്റപ്പനോട് ആവശ്യപ്പെട്ടു. അതിനുശേഷം നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ എന്ന് എസ്ഥേർ തീരുമാനിച്ചു.

പ്രായോഗികം

ഇതുപോലെ ജീവനേക്കാൾ പ്രധാനമായ ചിലാക്രീയങ്ങൾ ഉണ്ടെന്ന് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? ക്രിസ്തു ശിഷ്യരായ പലരും തങ്ങളുടെ ജീവനെക്കാൾ കർത്താവിന്റെ സ്നേഹം വലുതായി കാണുകയും ക്രിസ്തുവിന്റെ നാമം നിമിത്തം മരിക്കുകയും ചെയ്യുന്നത് നമ്മുടെ ചുറ്റും നമുക്ക് കാണുവാൻ കഴിയുന്നു. അവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവനേക്കാൾ വലുതാണ്. അത് എല്ലാ ക്രിസ്തു ശിഷ്യരുടെയും ബാധ്യതയാണ്. ഭാഗ്യവശാൽ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേയക്ക് വന്ന ഒരു രക്ഷകൻ നമുക്ക് ഉണ്ട് ക്രൂശിലെ യേശുവിന്റെ ത്യാഗമരണം നിമിത്തം നമുക്ക് നിത്യ ജീവന്റെ ഉറപ്പ് ലഭിച്ചു. യേശുവിനെ സംബന്ധിച്ചിടത്തോളം നമുക്ക് നിത്യജീവൻ തരുക എന്നത് അന്റെ ജീവനെക്കാൾ പ്രധാനമായിരുന്നു. അങ്ങനെയെങ്കിൽ ആ യേശgവിന്റെ സ്നേഹം മറ്റുള്ളവരിലേയക്ക് പർത്തിക്കൊടുക്കുവാൻ നമ്മുടെ ജീവനെ വെച്ചകൊടുക്കാവാൻ നാം തയ്യാറാണോ?

പ്രാർത്ഥന

പ്രീയ യേശുവേ,

എസ്ഥേറിനെപ്പോലെ ഞാനും വിശ്വാസത്തിനുവേണ്ടി ജീവനെവെച്ചുകൊടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ