“ജീവിക്കുന്ന മാതൃകയാകുക”
വചനം
2 തെസ്സലൊനിക്യർ 3 : 9
അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
നിരീക്ഷണം
അപ്പോസ്തലനായ പൌലോസ് തെസ്സലൊനിക്യ സഭയിൽ ആയിരിക്കുമ്പോള്‍ സഭയുടെ വളർച്ചയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. അദ്ദേഹം അരുടെയെങ്കിലും വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാൽ അവർക്ക് അതിന് പണം നൽകിയിരുന്നു. കാരണം ഒരു വിശ്വാസി എങ്ങനെ ജീവിക്കണം എന്ന് മാതൃകാണിക്കുവാൻ വേണ്ടി ആയിരുന്നു അങ്ങനെ ചെയ്തത് എന്ന് പൌലോസ് വ്യക്തമാക്കുന്നു.
പ്രായോഗീകം
നാം നമ്മുടെ ചുറ്റും നോക്കിയാൽ യവ്വനകാർക്ക് മാതൃകയാക്കുവാൻ കഴിയാത്തരീതിയുള്ള ജീവിതം നയിക്കുന്നവരാണ് അനേക നേതാക്കളും എന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ നാം ജീവിതത്തിൽ മാതൃകയാക്കേണ്ട അനവധി കാര്യങ്ങള്‍ വേദ പുസ്തകത്തിൽ കാണുവാൻ കഴിയും. മാത്രമല്ല അനേക വേദപുസ്തക കഥാപാത്രങ്ങള്‍ നമുക്ക് മാതൃക ആക്കുവാൻ കഴിയുന്നവരും ആണ്. ആദിമ നൂറ്റാണ്ടിലെ സഭയിൽ ചിലർ ജോലി ഒന്നും ചെയ്യാതെ യേശു ഉടനെ തന്നെ മടങ്ങിവരും എന്ന് പറഞ്ഞ് അലസന്മാരായി ഇരിക്കുന്നത് അപ്പോസ്തലനായ പൌലോസ് കണ്ടു. പൌലോസ് അവരോട് ഇപ്രകാരം പറഞ്ഞു നിങ്ങള്‍ ജോലി ചെയ്യുന്നില്ലെങ്കിൽ ഭക്ഷിക്കുകയും അരുത്. അങ്ങനെ പറഞ്ഞ പൌലോസ് മറ്റുളളവർക്ക് മാതൃകയാകേണ്ടതിന് സ്വന്തം കൈകൊണ്ട് അധ്വാനിച്ച് താൻ ഉപജീവനം കഴിച്ചു. എന്നിട്ട് താൻ ഇങ്ങനെ എഴുതി അധികാരമില്ലാഞ്ഞിട്ടല്ല അനുകരിപ്പാൻ ഒരു മാതൃകയായിതീരുവാൻ ആണ് താൻ അങ്ങനെ ചെയ്തത് എന്ന്. നാം ആയിരിക്കുന്ന ചുറ്റു പാടുകളിൽ ജീവിക്കുന്ന മാതൃകകളായി തീരുവാൻ ദൈവം സഹായിക്കട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ ഒരു ജീവിക്കുന്ന മാതൃയാക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ