“ജീവിതംകൊണ്ട് ദൈവത്തെ ബഹുമാനിക്കുക”
വചനം
ഫിലിപ്പിയർ 1 : 27
ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ.
നിരീക്ഷണം
അപ്പോസ്ഥലനായ പൌലൊസ് യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചതുകൊണ്ട് ജയിലിൽ കഴിയേണ്ടിവന്നു. ജയിലിൽവച്ച് ഫിലിപ്പിയ സഭാ വിശ്വാസികള്‍ക്കുവേണ്ടി എഴുതിയതാണ് ഈ ലേഖനം. അവിടുത്തെ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചതു മൂലം ധാരാളം കഷ്ടം സഹിക്കുന്നതായി പൌലൊസിന് അറിഞ്ഞു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത് എന്തെല്ലാം വന്നാലും യേശുക്രിസ്തുവിനെ ബഹുമാനിക്കുന്ന രീതിയിൽ ജീവിതത്തെ ക്രമീകരിക്കുക.
പ്രായോഗീകം
പൌലൊസ് അനുഭവിക്കുന്ന അതേ കഷ്ടം ഫിലിപ്പിയിലെ വിശ്വാസികളും അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ പൌലൊസ് പറയുകയാണ് നിങ്ങള്‍ എന്നെപ്പോലെ കഷ്ടം അനുഭവിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതം കണ്ടിട്ട് നിങ്ങളും യേശുവിന്റെ അനുയായികള്‍ എന്ന് മറ്റുള്ളവർ പറയുവാൻ ഇടയാകും. എന്നാൽ വിശ്വാസികള്‍ അനുഭവിക്കുന്ന കഷ്ടങ്ങളും അവരെക്കുറിച്ച് മറ്റുള്ളവർ പറയുന്ന കാര്യങ്ങളും ഓർത്ത് മറ്റുള്ളവരിൽ നിന്ന് വിശ്വാസികള്‍ മാറിനൽക്കുവാൻ ശ്രമിക്കും. അതാണ് അപ്പോസ്ഥലനായ പൌലൊസിനെ എല്ലായിപ്പോഴും വിശ്വാസികളെ ഓർത്ത് ഉത്കണ്ട ഉണ്ടായത്. അതുകൊണ്ട് എന്തുസംഭവിച്ചാലും പ്രസംഗിക്കുന്നതു പോലെ ജീവിക്കണം എന്ന് അപ്പോസ്ഥലനായ പൌലൊസ് ഓർമ്മപ്പെടുത്തിയത്. പ്രീയ സ്നേഹിതാ, ഒന്ന് ചിന്തിക്കുക നാം പ്രസംഗിക്കുന്നത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തീകമാക്കുന്നുണ്ടോ? പ്രസംഗവും പ്രവർത്തിയും തമ്മിൽ യോജിക്കുന്നില്ലെങ്കിൽ നാം യേശുവിന്റെ ജനമെന്ന് പറയുന്നതിൽ എന്താണ് ഗുണമുള്ളത്? ക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തോട് വിശ്വസ്ഥത പുലർത്തുന്നവരെയാണ് ലോകം അന്വേഷിക്കുന്നത്. യേശുക്രിസ്തു ഈ ലോകത്തിൽ വന്നിട്ട് രണ്ടായിം വർഷങ്ങള്‍ കഴിഞ്ഞു വെങ്കിലും യേശുവിന്റെ കാലത്ത് ഉള്ളതുപേലെ തന്നെ ജനങ്ങള്‍ ഇന്നും ക്രിസ്ത്യാനികളെ ശ്രദ്ധിക്കുന്നുണ്ട്. പൌലൊസ് പറയുന്നതുപോലെ യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന രീതിയിൽ നാം നമ്മുടെ ജീവിതരീതിയിൽ മാറ്റം വരുത്തി ജീവിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നതു പോലെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചാലും സാരമില്ല കർത്താവിനെ ബഹുമാനിക്കുന്നതരത്തിൽ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ