“ഞങ്ങള്‍ക്ക് അല്ല മഹത്വം”
വചനം
സങ്കീർത്തനം 115 : 1
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
നിരീക്ഷണം
ദാവീദ് രാജാവോ യിസ്രായേൽ ജനമോ യാതൊരു പ്രശംസയോ കൈയ്യടിയോ ആരാധനോ സ്ഥീകരിക്കുകയില്ല എന്ന് ദാവീദ് രാജാവ് ഈ അധ്യായത്തിൽ ഉറപ്പിച്ചു പറയുന്നു. ദാവീദ് രാജാവ് ഇപ്രകാരം പറഞ്ഞു “നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ”.
പ്രായോഗികം
ദാവീദ് രാജാവിന് മറ്റ് യാതൊരു രാജാവിനും ലഭിക്കുന്നതിനേക്കാള്‍ കൂടുതൽ അംഗീകാരങ്ങളും മഹത്വവും ലഭിച്ചിരുന്നു എന്നത് വാസ്ഥവമായ കാര്യം ആണ്. താൻ ചെറുപ്പത്തിൽ തന്നെ മല്ലനായ ഗോല്യാത്തിനെ കെല്ലുകയും ആ സമയത്ത് യിസ്രായേൽ ജനം ഇപ്രകാരം പാടുകയും ചെയ്തു “ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരങ്ങളെ കൊന്നു” എന്ന്. എന്നാൽ ആ സമയത്ത് ദാവീദ് ഒരു മനുഷ്യനെ മാത്രമേ കൊന്നുള്ളൂ. ദാവീദിന്റെ പ്രശസ്തി വർദ്ധിച്ചപ്പോള്‍ അത് മറ്റുള്ളവർക്ക് നമ്മുടെ യഹോവയായ ദൈവത്തിന്റെ നാമത്തോടുള്ള സ്നേഹവും സ്തുതിയും വർദ്ധിക്കുവാൻ കാരണമായതേയുള്ളൂ. കാരണം ദൈവീദ് രാജാവിന് തന്റെ ശക്തിയും വിജയവും ലഭിച്ചത് എവിടെ നിന്നാണ് എന്ന് കൃത്യമായി അറിയാമായിരുന്നു അത് അദ്ദേഹം ഏപ്പോഴും ഓർക്കുകയും ചെയ്യുമായിരുന്നു. ഇന്ന് നാം എത്തെങ്കിലും ദൈവ നാമത്തിൽ ചെയ്യുമ്പോള്‍ ജനങ്ങള്‍ നമ്മെ പുകഴ്ത്തുവാൻ തുടങ്ങിയാൽ നാം എന്തുചെയ്യുണമെന്ന് ദൈവീദ് രാജാവ് വ്യക്തമാക്കുന്നു അദ്ദേഹം പറയുകയാണ് ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ എന്ന് ഒരുമിച്ച് പറഞ്ഞ് ദൈവ നാമത്തിന് മഹത്വം വരുത്തണം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതത്തിലൂടെ അങ്ങയുടെ നാമം മാത്രം മഹത്വപ്പെടുവാൻ ഇടയാക്കുമാറാകേണമേ ആമേൻ