“ഞാൻ എന്നെത്തന്നെ നിശബ്ദനാക്കുന്നുണ്ടോ?”
വചനം
സങ്കീർത്തനം 131 : 2
ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.
നിരീക്ഷണം
ദാവീദ് രാജാവ് ഒരു ധീരനായ യോദ്ധാവായിരുന്നു, നേതൃത്വമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണം. എന്നാൽ സങ്കീർത്തനങ്ങൾ വായിക്കുമ്പോൾ, അദ്ദേഹത്തിന്റെ മാനസീകാവസ്ഥയിൽ മാറ്റം വരുത്തുന്ന വ്യക്തിയായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ കൊടുങ്കാറ്റുപോലുള്ള പ്രശ്നങ്ങളുടെ നടുവിൽ സ്വയം ശാന്തനാക്കാൻ രാജാവ് ഒരു മാർഗ്ഗം കണ്ടെത്തിയതായി ഇവിടെ നാം കാണുന്നു. മുലകുടിമാറിയ, സംതൃപ്തനായ ഒരു കുട്ടിയുടെ അവസ്ഥയോട് അദ്ദേഹം തന്റെ ശാന്തമായ അവസ്ഥയെ ഉപമിച്ചിരിക്കുകയാണ് ഈ സങ്കീർത്തനത്തിൽ.
പ്രായോഗീകം
ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും എത്രതവണ അത് നമ്മുടെ കൈവിട്ടുപോയി എന്ന് ചിന്തിച്ചിട്ടുണ്ട്? എന്നാൽ കാലം മുന്നോട്ട്പോകുമ്പോൾ നാം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു.പലപ്പോഴും സമ്മർദ്ദം മാനസീകാവസ്ഥയെ നിയന്ത്രിക്കുന്നു, അത് ഒരിക്കലും ദൈവം ഉദ്ദേശിച്ചിരുന്നില്ല. ദാവീദ് രാജാവ് തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ എത്തി, സമ്മർദ്ദം ഇനി തന്റെ വികാരങ്ങളെ നിയന്ത്രക്കുകയില്ലെന്ന് തീരുമാനിച്ചു. സ്വന്തം വികാരങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുവാൻ അദ്ദേഹം തീരുമാനിച്ചു, സ്വയം ശാന്തനാക്കി. ഈ നേതാവ് അങ്ങനെ ചെയ്തെങ്കിൽ നമുക്കും അത് ചെയ്യുവാൻ കഴിയും. അതിനാൽ ഇങ്ങനെയുള്ള മറ്റൊരു സാഹചര്യം ഉണ്ടാകുന്നതിനുമുമ്പ് എന്നെ തന്നെ നിശബ്ദനാക്കുന്നുണ്ടോ, എന്ന് സ്വയം ചോദിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
ഏതൊരു പ്രശ്നത്തെയും ശാന്തമായി നേരിടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
