“ഞാൻ നിന്നെ ഉപദ്രവിക്കില്ല”
വചനം
1 കൊരിന്ത്യർ 8 : 13
ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.
നിരീക്ഷണം
1 കൊരിന്ത്യർ 8-ാം അധ്യായത്തിൽ അപ്പോസ്തലനായ പൌലോസ് വിഗ്രഹങ്ങള്‍ക്ക് അർപ്പിക്കുന്ന മാംസത്തെക്കുറിച്ചും അത് ഒരു വിശ്വാസി കഴിക്കുന്നതിനെക്കുറിച്ചും പ്രതിപാദിപ്പിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അപ്പോസ്തലനായ പൌലോസ് തീത്തോസ് 1:15-ൽ എഴുതിയിരിക്കുന്നത് ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ് . പുതിയതായി വിശ്വാസത്തിലേയ്ക്ക് വന്ന ക്രിസ്ത്യാനികള്‍ക്ക് ഞാൻ മുഖാന്തിരം വേദന ഉണ്ടാക്കുകയോ അവരുടെ വിശ്വാസം വ്രണപ്പെടുകയോ ചെയ്യുവാൻ പാടില്ല എന്ന് പൌലോസ് ആഗ്രഹിച്ചു. മാംസം കഴിക്കുന്നത് ഒരു വിശ്വാസിക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പിന്നെ മാംസം കഴിക്കുന്നില്ല എന്ന് തീരുമാനിക്കും എന്ന് ആദ്ദേഹം എഴുതി.
പ്രായോഗികം
പുതുതായി യേശുക്രിസ്തുവിൽ വിശ്വാസിച്ചു വരുന്നവരെക്കുറിച്ച് അപ്പോസ്തലനായ പൌലോസിന് കൂടുതൽ താല്പര്യം ഉണ്ടായിരുന്നു. പുതിയ വിശ്വാസി ക്രിസ്തു വിശ്വാസത്തിൽ തഴച്ചുവളരുവാൻ എങ്ങനെയെല്ലാം സഹായിക്കാമോ ആ രീതിയിലെല്ലാം സഹായിക്കുന്നതിൽ വളരെ സന്തോഷവാനായിരുന്നു അപ്പോസ്തലനായ പൌലോസ്. പുതുതായി കടുന്നുവരുന്ന വിശ്വാസികള്‍ നിയമത്തിൽ മാത്രം കർത്താവിനെ ആരാധിക്കുന്നവർ ആകണമെന്ന് ഒരിക്കലും ചിന്തിച്ചില്ല എന്നാൽ എല്ലാ ക്രിസ്തീയ വിശ്വാസികളും അവരുടെ ക്രിസ്തീയ നടപ്പിൽ സ്ഥിരത കൈവരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസവുമായി പുതീയ വിശ്വാസികള്‍ പൊരുത്തപ്പെട്ടുവരുമ്പോള്‍ ഞാൻ നിങ്ങളെ ഉപദ്രവിക്കുകയില്ല എന്ന വ്യക്തിപരമായ തീരുമാനത്തോടെ നാമെല്ലാവരും പുതിയ വിശ്വാസികളെ സമീപിക്കണം എന്നും അദ്ദേഹം എഴുതി.
പ്രാർത്ഥന
പ്രീയ യേശുവേ,
പുതീയ വിശ്വാസികള്‍ അവരുടെ പുതീയ വിശ്വാസവുമായി പൊരുത്തപ്പെട്ടുവരുമ്പോള്‍ അവരെ സഹായിക്കുവാനും എന്റെ ജീവിത രീതി ക്രമപ്പെടുത്തുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ