“ഞാൻ യേശുവിനോടൊപ്പം”
വചനം
ലൂക്കോസ് 22 : 28
നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.
നിരീക്ഷണം
യേശുവിനെ ഒറ്റിക്കൊടുക്കപ്പെടുന്ന രാത്രിയിൽ തന്റെ ശിഷ്യന്മാരോടൊപ്പം “അന്ത്യത്താഴം” കഴിക്കുവാൻ ഒരിടത്തുകൂടി. യേശു ഒരു ദാസനായി ഈ ഭൂമിയിൽ വന്നു എന്നതിനെക്കുറിച്ച് അവരോട് സംസാരിച്ചു. തുടർന്ന് യേശു തന്റെ ശിഷ്യന്മാരോട് “എന്റെ പരീക്ഷകളിൽ നിങ്ങൾ എന്നോടുകൂടെ നിലനിന്നു” എന്ന് പറഞ്ഞു. കാരണം, അനേകർ യേശുവിനെ അനുഗമിക്കുവാൻ ഇറങ്ങി വന്നിട്ടുണ്ട് പക്ഷേ, പ്രശ്നങ്ങളുടെ നടുവിൽ അവരെല്ലാവരും യേശുവിനെ വിട്ടുപോയി. എന്നാൽ യേശുവിന്റെ ശിഷ്യന്മാർ (യൂദാസ് തന്നെ ഒറ്റിക്കെുടുക്കുവാൻ തയ്യാറായിരിക്കുന്നു എന്ന് യേശു മനസ്സിലാക്കിയിരുന്നു) യേശുവിന്റെ നല്ല സമയങ്ങളിലും മോശമായ സമയങ്ങളിലും യേശുവിനോടെപ്പം നിന്നു എന്ന് ഈ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.
പ്രായോഗികം
നമ്മുടെ ജീവിതത്തിലും നമുക്ക് അനേകം സുഹൃത്തുക്കൾ ഉണ്ടാകാം. പ്രത്യേകിച്ച് നമ്മുടെ നല്ല സമയങ്ങളിൽ നമ്മോടൊപ്പം അനേക കൂട്ടുകാർ ഉണ്ടെന്ന് വന്നേക്കാം. നമ്മുടെ ജീവിത്തിൽ ചെറിയൊരു പ്രശ്നം വരുമ്പോൾ പോലും അവർ നമ്മെ വിട്ട് ഒഴിഞ്ഞു മാറും. അന്ത്യ അത്താഴത്തിനായി യേശു തന്റെ ശിഷ്യന്മാരുമായി മേശയ്ക്കു ചുറ്റും ഇരുന്നു. അപ്പോൾ തന്റെ ശിഷ്യന്മാരിൽ ഭൂരിഭാഗം പേരും തന്നെ വിട്ട് ഓടിപ്പോകുവാൻ ഇനി അധികസമയം ഇല്ല എന്ന് യേശുവിന് അറിയാമായിരുന്നു. എങ്കിലും, അത് സംഭവിക്കുന്നതിന് തൊട്ടുമുമ്പ് യേശു അവരോട് എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് അവരെ ഒന്നുകൂടെ ഉറപ്പിക്കുവാൻ തയ്യാറായി. ഈ ശിഷ്യന്മാരാണ് യേശുവിന്റെ ഉയർപ്പിനുശേഷം തന്റെ ഉത്തമസാക്ഷികളായി യേശുവിനുവേണ്ടി ജീവൻ ബലിയർപ്പിക്കും എന്നും യേശുവിന് അറിയാമായിരുന്നു. ആകയാൽ പ്രീയ ദൈവ പൈതലേ ജീവിത്തിൽ കഷ്ടയും പ്രയാസവും വരുമ്പോൾ യേശുവിനെ വിട്ട് അകലാതെ അവനെ മുറുകെപ്പിടിച്ചു നിന്നാൽ ദൈവം നിന്നെ ധാരാളമായി അനുഗ്രഹിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഏത് കഷ്ടതയുടെ അനുഭവത്തിലും അങ്ങയെ വിട്ടുപിരിയാതെ അങ്ങയിൽ ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ