“തനിക്ക് അത് ചെയ്യണമെന്ന് തോന്നി”
വചനം
യോഹന്നാൻ 19 : 16
അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
നിരീക്ഷണം
കുപ്രസിദ്ധനായ പീലാത്തോസ് നടത്തിയ ഒരു കുപ്രസിദ്ധ പ്രവൃത്തിയുടെ ദുഃഖകരമായ പൂർത്തീകരണം ഇതാണ്. യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിച്ചത് യഹൂദയിലെ റോമൻ ഗവർണറായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് അദ്ദേഹം അത് ചെയ്തതെന്ന് ഇന്ന് നാം അദ്ദേഹത്തോട് ചോദിച്ചാൽ, എനിക്ക് അത് ചെയ്യണമെന്ന് തോന്നി എന്ന് അദ്ദേഹം പറയും.
പ്രായോഗീകം
തെറ്റായ കാര്യങ്ങൾ ചെയ്യാൻ ഒരിക്കലും പറ്റിയ സമയം അല്ലിത്. പീലാത്തോസിന്റെ സ്വന്തം ഭാര്യ താൻ ഒരു സ്വപ്നം കണ്ടു ആകയാൽ യേശുവിനോട് ഒരു ദോഷവും ചെയ്യരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. (മത്തായി 27:19) കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ചുള്ള സ്വന്തം പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങിയ പീലാത്തോസിനെപ്പോലെ ഒരാൾ ഉണ്ടെങ്കിൽ, ഒരു ഭാര്യയുടെ സ്വപ്നങ്ങൾ പോലും ആ വ്യക്തിയിലേയ്ക്ക് എത്തില്ല. ജീവനുള്ള ദൈവത്തിന്റെ പുത്രനാണ് അവന്റെ മുന്നിൽ നിൽക്കുന്നത്. മുമ്പേ അവൻ യേശുവിനെ ചാട്ടവാറ് കൊണ്ട് അടുക്കുവാൻ ഉത്തരവിട്ടിരുന്നു. ഇപ്പോൾ അവൻ അവനെ ജനക്കൂട്ടത്തിന്റെ ഇഷ്ടത്തിന് ഏൽപ്പിച്ചുകൊടുക്കുന്നു. എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി എന്ന ഒഴിവ്കഴിവ് പ്രയോഗിക്കുമ്പോഴെല്ലാം ശരിയായത് ചെയ്യുവാനുള്ള കഴിവ് മറ്റൊരാൾക്ക് വിട്ടുകൊടുത്തു എന്ന് സമ്മതിക്കേണ്ടി വരും. എല്ലാ ക്രീയകളിലും സത്യസന്തധത മുറുകെ പിടിക്കുക. അതേ, യേശു കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യണമെന്നത് ദൈവത്തിന്റെ ഇഷ്ടമായിരുന്നു, പക്ഷേ ആരും അവനെ ജനക്കൂട്ടത്തിന് ഏൽപ്പിച്ചുകൊടുക്കേണ്ടതില്ലായിരുന്നു. ശരിയായ കാര്യം മാത്ര ചെയ്യുക ബാക്കിയുള്ളത് ദൈവം നോക്കിക്കൊള്ളും.
പ്രാർത്ഥന
പ്രീയ യേശുവേ,
ശരിയായ കാര്യം മാത്രം ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ