“തയ്യാറായി നിൽക്കുക!!”
വചനം
മത്തായി 24 : 44
അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
നിരീക്ഷണം
യേശുക്രിസ്തുവിന്റെ വിജയകരമായ രണ്ടാം വരവിനെ സൂചിപ്പിക്കുന്ന നിരവധി അടയാളങ്ങൾ യേശു തന്റെ ശിഷ്യന്മാർക്ക് നൽകിയിരുന്നു. യേശു തന്റെ പ്രസംഗങ്ങൾ ഉപസംഹരിക്കുന്നതിന് തൊട്ടുമുമ്പ്, അവൻ മടങ്ങി വരുന്ന കൃത്യമായ സമയം ആർക്കും അറിയാത്തതിനാൽ അവരും നാമും എല്ലായിപ്പോഴും ഒരുങ്ങിയിരിക്കണമെന്ന് അവൻ പറഞ്ഞു.
പ്രായേഗീകം
യേശു ഈ പ്രസ്താവന നടത്തിയിട്ട് രണ്ടായിരത്തിലധികം വർഷങ്ങൾ കടന്നുപോയി. സഭയുടെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിൽപോലും ഈ അരുളപ്പാട് ഹൃദയത്തിൽ സ്വീകരിച്ച ഒരു കൂട്ടം വിശ്വാസികൾ എപ്പോഴും ഉണ്ടായിരുന്നു. ഓരോരുത്തരും തയ്യാറായിരിക്കുക എന്ന ആശയം യേശുവിന്റെ മടങ്ങി വരവ് ഈ ദിവസം ആകാമെന്ന പ്രക്ഷി നിറഞ്ഞ ഹൃദയത്തോടെ എല്ലാ ദിവസവും ജീവിക്കുക എന്നതാണ്. ഞാൻ യേശുവിന്റെ ഒരു അനുയായിയാണെന്ന് പറയുന്നതിൽ അർത്ഥമില്ല, യേശു നമ്മെ വിളുക്കുന്ന എന്തിനും നാം തയ്യാറാണെന്ന് നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിന് ഒരു പൂർണ്ണമായ സാക്ഷ്യം നൽകുക എന്നതാണ്. എന്തുകൊണ്ട്? കാരണം ആ ദിവസമായിരിക്കാം യേശു മടങ്ങിവരുന്നത്. ശരി അത് അല്പം കാലഹരണപ്പെട്ടതാണ് എന്ന് പറയുന്നവർ എപ്പോഴും ഉണ്ടാകും. അത്തരമൊരു അഭിപ്രായം മനസ്സിലാക്കുവാൻ എളുപ്പമാണ്, കാരണം നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടം പൂർണ്ണമായും ഹൈടെക്ക് ആണ്. എന്നിരുന്നാലും നമ്മൾ ജീവിക്കുന്ന ഉയർന്ന സാങ്കേതീക അവസ്ഥയും സമയവും പരിഗണിക്കാതെ എനിക്ക് കർത്താവിന്റെ വരവിൽ എടുക്കപ്പെടണം. ഞാൻ അത് തിരഞ്ഞെടുത്തിരിക്കുന്നു..ആകയാൽ ഞാൻ തയ്യാറായിരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്ന് മടങ്ങിവരും എന്ന് എനിക്ക് അറിയില്ല എന്നാൽ വരുമ്പോൾ അങ്ങയോടൊപ്പം പോകുവാൻ തക്ക വിശുദ്ധിയിലും ദൈവ കൃപയിലും ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ