Uncategorized

“താങ്കൾ എവിടെയാണ്?”

വചനം

ഉല്പത്തി 3 : 9

യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.

നിരീക്ഷണം

ആദാമിന്റെയും ഹവ്വയുടെയും അനുസരണക്കേടിനാൽ പാപം അവരുടെ ഉള്ളൽ കടന്നതിനുശേഷം ദൈവം കടന്നുവന്നിട്ട് അവരോട് ചോദിക്കുന്ന ഒരു ചേദ്യമാണ് ഈ വചനം. ആ ചോദ്യം ഇന്നും ഭൂമിയിൽ മുഴങ്ങുകയാണ്. ആ ചേദ്യം, തന്നെ വിട്ടകന്ന ജനത്തോടുള്ള സ്നേഹത്തെയും ആർദ്രതയും വെളിപ്പെടുത്തുകയും അവരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാനുള്ള ദൈവത്തിന്റെ ആഗ്രഹത്തെയുമാണ് വെളിപ്പെടുത്തുന്നത്.

പ്രായോഗികം

നമ്മുടെ ദൈനംദിന ജീവിത്തിന്റെ തിരക്കിനിടയിൽ, ദൈവം ഇപ്പോഴും നമ്മോട് നിങ്ങൾ എവിടെയാണെന്ന് ചോദിക്കുന്നു. അത് നമ്മുടെ ആത്മ പരിശോധനയ്ക്കുള്ള ക്ഷണമാണ്. നാം ദൈവവുമായി അടുത്ത് നടക്കുന്നുണ്ടോ അതോ പാപം നിമിത്തം നമ്മെ ദൈവത്തിൽ നിന്ന് അകലം സൃഷ്ടിക്കുവാൻ അനുവദിച്ചിട്ടുണ്ടോ? നമുക്ക് ആ ചേദ്യത്തിന് ഉത്തരമായി പ്രർത്ഥനയിലൂടെയും മാനസാന്തരത്തിലൂടെയും ദൈവത്തിന്റെ വഴിയിലേയ്ക്ക് മടങ്ങിവന്ന് ദൈവത്തിന്റെ വഴിപിൻതുടരാം. ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് ദൈവവിളിക്ക് പ്രതികരിക്കാം. ആതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നും അങ്ങയോടുള്ള അനുസരണത്തിൽ നടക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ