“തികച്ചും സന്തോഷം”
വചനം
1 തിമൊഥൊയൊസ് 6 : 6
അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.
നിരീക്ഷണം
പുതിയ നയമ തിരുവെഴുത്തിലെ ഈ ഭാഗം എഴുതിയത് പൗലോസ് എന്ന ദൈവപുരുഷനാണ്, അദ്ദേഹത്തെ മിക്കവരും തികച്ചും സന്തുഷ്ടൻ എന്ന് പറയുന്നു. അദ്ദേഹം തന്റെ ശിഷ്യനായ തിമോത്തിയോസിന് ഈ വരി എഴുതി, അലംഭാവത്തോടുകൂടിയ ദൈവഭക്തി ഒരാളുടെ ജീവിത്തിൽ വലിയ നേട്ടം ഉണ്ടാക്കുന്നത് ശരിക്കും സങ്കടകരമാണ് എന്ന്.
പ്രായേഗീകം
യേശുവിനെ യഥാർത്ഥമായി സേവിക്കുന്നവൻ പൂർണ്ണമായും സന്തുഷ്ടനായാരിക്കും. അങ്ങനെയുള്ള വ്യക്തി സഹോദരങ്ങൾക്കിടയിലെ മത്സരം ഇഷ്ടപ്പെടുകയില്ല. ലോക സുവിശേഷ വത്ക്കരണമായിരിക്കും ലക്ഷ്യം. പണത്തെക്കുറിച്ച് ആശങ്കയുണ്ടാകുകയില്ല മറിച്ച് യേശുവിൽ നിറഞ്ഞു നിൽക്കുന്ന പൂർണ്ണമായ സന്തുഷ്ടി ഉണ്ടാകുകയും ചെയ്യും. അതാണ് നാം ആഗ്രഹിക്കേണ്ടത്. നാം ദൈവഭക്തി പണമുണ്ടാക്കുന്നതിന് ഒരിക്കലും ഉപയോഗിക്കരുത്. അപ്പോസ്ഥലനായ പൗലോസ് തനിക്കുണ്ടാരിന്ന സ്വത്ത് മുഴുവൻ സുവിശേഷ പ്രവർത്തനങ്ങൾക്ക് കൊടുക്കുകയും തന്റെ ആവശ്യങ്ങൾക്കായി താൻ കൈകൊണ്ട് അധ്വാനിക്കുകയും ചെയ്തു എന്ന് വേദപുസ്തകത്തിൽ നാം കാണുന്നു. അതാണ് ദൈവ വചനം നമ്മെ പഠിപ്പിക്കുന്നതെങ്കിൽ അപ്രകാരം തന്നെ ജീവിക്കുവാൻ നമുക്ക് തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അലംഭാവത്തോടുകൂടിയല്ല ദൈവ ഭക്തിയോടുകൂടി തന്നെ അങ്ങേ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ