Uncategorized

“തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്”

വചനം

ദാനിയേൽ  1 : 8

എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.

നിരീക്ഷണം

നെബൂഖദ്നേസർ രാജാവിന്റെ കൊട്ടാരത്തിൽ സേവിക്കുന്നതിനായി യിസ്രായേലിൽ നിന്ന് അടിമകളായി പിടിച്ചുകൊണ്ടുവന്ന യോഗ്യന്മാരും പ്രമാണിമാരുമായവരുടെ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ദാനിയേലും സുഹൃത്തുക്കളും. രാജാവ് കഴിക്കുന്ന അതേ ആഹാരം ഭക്ഷിക്കുവാൻ അവർക്കും അനുവാദം ലഭിച്ചു. എന്നാൽ യഹൂദാ നിയമപ്രകാരം രാജാവ് കഴിക്കുന്നത് എല്ലാം കഴിക്കുവാൻ അവർക്ക് അനുവാദമുണ്ടായിരുന്നില്ല അത് അവർക്ക് അശുദ്ധമായിരുന്നു. രാജാവിന്റെ നിർദ്ദേശങ്ങൾ കേട്ടപ്പോൾ, യഹോവയുടെ നിയമങ്ങൾക്ക് വിരുദ്ധമായ മറ്റൊരു മനുഷ്യന്റെ ആചാരങ്ങൾ കൊണ്ട് തന്നെത്താൻ അശുദ്ധമാക്കുകയില്ലെന്ന് ദാനിയേൽ ഹൃദയത്തിൽ തീരുമാനിച്ചു.

പ്രായോഗികം

വിജയങ്ങളേയും തോൽവികളേയും, നിരാശയുടെ മേൽ സന്തോഷവും കയ്പിനു പകരം കൃതജ്ഞതയും ജീവിതത്തിൽ സ്വന്തം തിരഞ്ഞെടുപ്പ് അനുസരിച്ചാണ് ബാധിക്കുന്നത്. നല്ലതും ചീത്തയുമായ ഒത്തിരി വിഷയങ്ങൾ നമുക്ക് മുമ്പിൽ കടന്നുവരും. നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന വിഷയങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നമ്മുടെ ജീവിത്തിന്റെ ആത്യന്തീകമായ പാതയെ നിർണ്ണയിക്കുന്നു. കൂട്ടുകാരാൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം അതികം ഉണ്ടായിരുന്ന കാലഘട്ടത്തിൽ ബാബിലോണിൽ അടിമയായി ജീവിച്ചിരുന്ന യിസ്രായേലിൽ നിന്നുള്ള യുവായായ ദൈവഭക്തനായ ദാനിയേൽ, സ്വയം തന്നെത്താൻ അശുദ്ധമാക്കുകയില്ലെന്ന് തീരുമാനിച്ചു. ഒരു ചെറുപ്പക്കാരനെന്ന നിലയിൽ ഈ പ്രാരംഭ തിരഞ്ഞെടുപ്പ് അവനെ ഒരു അടിമയിൽ നിന്ന് ഒറ്റ രാത്രികൊണ്ട് ഒരു “സേവകനായ നേതാവാക്കി” മാറ്റി. യഹൂദനായ ദാനിയേൽ തന്റെ ജീവകാലത്ത് രണ്ട് വിത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നാല് വ്യത്യസ്ത രാജാക്കന്മാരെ സേവിച്ചതിനെ മറ്റെങ്ങനെ വിശദീകരിക്കുവാനാകും? ദാനിയേൽ സ്വയം ഒരു അടിമായി കാണുന്നതിനു പകരം, സർവ്വശക്തനായ ദൈവത്തിന്റെ ദൂതനായി വീജാതീയരായ രാജാക്കന്മാരെ സേവിക്കുവാൻ ദൈവം വിളിച്ചതായി അവൻ കണ്ടു. അവൻ കയ്പേറിയ ഒരു പഴയ അടിമയായി മരിക്കാമായിരുന്നു, പകരം അവൻ സേവിച്ച വിജാതീയ രാജാക്കന്മാരിൽ കുറഞ്ഞത് മൂന്ന് പേരെയെങ്കിലും മറികടക്കുവാൻ ദൈവം അവനെ സഹായിച്ചു. കാരണം അവന്റെ തിരഞ്ഞെടുപ്പ് ദൈവത്തിന്റെ നിയമപ്രകാരം ആയിരുന്നു. ആകയാൽ ആ ദാനിയേലിനെപ്പോലെ ഇന്ന് സ്വയം തിരഞ്ഞെടുപ്പ് നടത്തേണ്ടത് താങ്കളുടെ ഉത്തരവാദിത്വം ആണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവനുള്ളകാലം അങ്ങയുടെ തിരുവചന പ്രകാരം ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ തിരഞ്ഞെടുപ്പ് എപ്പോഴും അങ്ങയുടെ ഹിതപ്രകാരം ആയിരിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ