“തിരഞ്ഞെടുപ്പ് വ്യക്തിപരമാണ്”
വചനം
ലൂക്കോസ് 18 : 14
അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
നിരീക്ഷണം
ഇത് യേശുവിന്റെ വാക്കുകളാണ്. തിരുവെഴുത്തിലെ പ്രധാന മൂല്യങ്ങളിൽ ഒന്നാണിത്. 1 പത്രോസ് 5:6 ൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു, “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ.”
പ്രായോഗികം
ഈ രണ്ടു വാക്യങ്ങളും വ്യക്തമാക്കുന്നത് ഏതുവേണമെന്ന് നാം തിരഞ്ഞെടുക്കണം എന്നതാണ്. ദൈവം തന്റെ നിയമം വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നാൽ അതിന്റെ ഫലം അനുഭവിക്കണമെങ്കിൽ നാം വ്യക്തിപരമായി തീരുമാനം എടുക്കണം. നാം സ്വയം ഉയരുവാൻ ശ്രമിച്ചാൽ നമ്മെ താഴ്ചയിലേയ്ക്ക് കൊണ്ടുവരും. എന്നാൽ നാം തന്നെ സ്വയം താഴുവാൻ തീരുമാനിച്ചാൽ ഉയർത്തപ്പെടുക തന്നെ ചെയ്യും. നിങ്ങൾ ഏതെങ്കിലും ഒന്നേതിരഞ്ഞെടുക്കാവു എന്ന് ദൈവം പറയുന്നില്ല കാരണം അതിൽതന്നെ വ്യവസ്ഥകൾ നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ നാം ഇന്ന് ഏത് തിരഞ്ഞെടുക്കും? സ്വയം പുകഴ്ത്തി അഹങ്കാരികളുടെ വഴി തിരഞ്ഞെടുക്കുമോ? അതോ മറ്റുള്ളവരെ ശിശ്രൂഷിച്ചുകൊണ്ട് താഴ്മയുടെ വഴി തിരഞ്ഞെടുക്കുമോ? രണ്ടും നിങ്ങളുടെ മുമ്പിലുണ്ട് തീരുമാനും വ്യക്തിപരമാണ്. ആകയാൽ തന്നെതാൻ താഴ്ത്തുക എന്നത് തിരഞ്ഞെടുക്കാം അപ്പോൾ ഉയർച്ച ലഭിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
താഴ്മ ധരിച്ചുകൊണ്ട് എളിയവരോട് ചേർന്ന് ജീവിക്കുവാനും മറ്റുള്ളവരെ സേവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ