“തുടക്കം നല്ലതെങ്കിൽ അവസാനവും നന്നായിരിക്കും”
വചനം
“ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും, എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.”
നിരീക്ഷണം
ദാവീദിന്റെ എഴുത്തുകളിൽ 91-ാം സങ്കിർത്തനം എല്ലാവർക്കും വളരെ പരിചിതമായ ഒരു അദ്ധ്യായമാണ് “അത്യുന്നതന്റെ മറവിൽ വസിക്കുന്നവർ സർവ്വശക്തന്റെ തണലിൽ വിശ്രമിക്കും” എന്ന മഹത്തായ വാഗ്ദത്തത്തോടെയാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്. ഈ അദ്ധ്യായത്തിലെ അവസാനത്തെവാക്യം മറ്റൊരു മഹത്തായവാഗ്ദാനമാണ്, “ദീർഘായുസ്സോടെ ഞാൻ അവനെ തൃപ്തിപ്പെടുത്തുകയും എന്റെ രക്ഷ അവനെ കാണിക്കുകയും ചെയ്യും”. ഈ സത്യം നമ്മെ ചിന്തിപ്പിക്കുന്ന ഒന്നാണ്. “നിങ്ങള്‍ ശരിയായി തുടങ്ങിയാൽ അത് ശരിയായി അവസാനിക്കും”.
പ്രായോഗികം
നിങ്ങള്‍ക്ക് തെറ്റായ ദിശയിലേക്ക് ഒരു യാത്ര ആരംഭിച്ചിട്ട് ഉദ്ദേശിക്കുന്ന സ്ഥലത്ത് എങ്ങനെയെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുവാൻ കഴിയുകയില്ല. ഒരു കപ്പൽ അതിന്റെ നാവികേഷൻ നഷ്ടപ്പെട്ടാൽ കടലിൽ അത് നഷ്ടപ്പെടും. എയ്റോനോട്ടിക്കൽ നാവികേഷന്റെ കാര്യവും ഇതുതന്നെയാണ്. ഒരു പൈലറ്റിന് ഒരു പ്രത്യേക സ്ഥലത്തേക്കുളള നാവിഗേഷന്റെ ശരിയായ ഇൻപുട്ട് എങ്ങനെയെങ്കിലും നഷ്ടമായാൽ, അവർ ആഗ്രഹിച്ചസ്ഥലത്ത് എത്താൻ ഒരു സാധ്യതയുമില്ല. എന്തുകൊണ്ട്? കാരണം അവർ യാത്രതുടങ്ങിയത് തെറ്റായിരുന്നു. തെറ്റായദിശയിൽ ജീവിതം ആരംഭിച്ചപലരെയും പരിശോദിച്ചാൽ അവർ ഒരുപാടുവേദനകളും സങ്കടങ്ങളും സഹിച്ച് ലക്ഷ്യത്തിലെത്താൻ കഴിയാതെ ഭാരപ്പെടുകയും ഒടുവിൽ അവർ യേശുവിനെ കണ്ടെത്തുകയും ശരിയായ ജീവിത പാതയിൽ തിരിച്ചെത്തുകയും അവരുടെ ജീവിതം അത്ഭുതകരമായി പരിയവസാനിക്കുകയും ചെയ്യുന്നതു കാണാൻ കഴിയും. നിങ്ങള്‍ “ശരിയായി തുടങ്ങിയാൽ, ശരിയായി അവസാനിക്കും” എന്നവസ്തുത എത്രയോ അർത്ഥവത്തായ ഒന്നാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതത്തിന്റെ ഒരുപാടു വർഷങ്ങള്‍ വിജയകരമായി അവസാനിക്കാൻ തെറ്റായ പതയിലൂടെ സഞ്ചരിച്ചു. എന്നാൽ അങ്ങ് എന്നെ രക്ഷിച്ച് ശരിയായട്രാക്കിലേക്ക് തിരികേ കൊണ്ടുവന്നതിൽ ഞാൻ വളരെ നന്ദിയുളളവനാണ്. ഞാൻ എവിടെക്കാണ് പോകുന്നതെന്ന് ഇപ്പോള്‍ എനിക്കറിയാം ഒരു ദിവസം അങ്ങയെ മുഖാമുഖമായി കാണുവാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ആമേൻ