Uncategorized

“ത്യാഗത്തിന്റെ പ്രതിഫലം”

വചനം

2 ദിനവൃത്താന്തം 3 : 1

അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.

നിരീക്ഷണം

പിതാവായ ദാവീദ് രാജാവ് ഏറ്റവും വലീയ പരാജയത്തെക്കുറിച്ച്  അനുതപിച്ച സ്ഥലത്തുവച്ചുതന്നെ ശലോമോൻ രാജാവ് യഹോവയുടെ ആലയം പണിതതിന്റെ അത്ഭുതകരമായ സംഭവമാണ് ഈ വചനത്തിൽ നാം കാണുന്നത്.

പ്രായേഗീകം

ദാവീദ് രാജാവ് ദൈവഹിതപ്രകാരമല്ലാതെ യിസ്രായേൽ ജനത്തിന്റെ ജനസംഖ്യാകണക്കെടുപ്പ് നടത്തിയതിനാൽ ദൈവം ഒരു മഹാമാരി അയക്കുകയും തന്റെ സ്വന്തക്കാരിൽ 70,000 പേർ അന്ന് പട്ടുപോകുകയും ചെയ്തു. ആ തെറ്റിനെക്കുറിച്ച് അനുതപിക്കുവാൻ യാഗപീഠം പണിയുവാൻ സ്ഥലം അന്വേഷിച്ചപ്പോൾ ആ സ്ഥലത്തിന്റെ ഉടമ പറഞ്ഞി നീ എനിക്ക് ഒന്നും തൽകേണ്ടതില്ല എന്ന്. എന്നാൽ ദാവീദ് പറഞ്ഞു, ഞാൻ ചിലവില്ലാതെ യാഗം കഴിക്കുകയില്ല എന്ന്. താൻ ചെയ്ത ഭയാനകമായ പാപത്തിന്റെ അവസാനമാണിതെന്ന് ദാവീദ് കരുതി. യിസ്രായേലിലെ അനേക കുടുംബങ്ങൾ തന്റെ പാപത്താൽ തകർന്നു പോയതിനാൽ രാജാവ് ദുഃഖിതനും ലജ്ജിതനുമായി തീർന്നു. എന്നിരുന്നാലും ദൈവത്തിന്റെ വ്യവസ്ഥയിൽ, തെറ്റുകളെക്കുറിച്ച് അനുതപിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ തീരുമാനിച്ചാൽ, ദൈവം അവരെ ഏറ്റവും നല്ലതായി തീരുന്നതിനുള്ള വാതിൽ തുറന്നുകൊടുക്കുന്നു. ദാവീദ് മരിച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ ശലോമോൻ രാജാവ് തന്റെ ഏറ്റവും വലിയ അനുതാപയാഗം അർപ്പിച്ച അതേ സ്ഥലത്ത് കർത്താവിന്റെ ആലയം പണിതു. നിങ്ങളുടെ പരാജയങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിയാത്ത ത്യാഗങ്ങൾക്ക് കാരണമായെന്ന് നിങ്ങൾ കരുതിയിരിക്കാം. എന്നാൽ ഓർക്കുക നിങ്ങളുടെ അനുതാപത്തിലൂടെ ന്യാഗത്തിന്റെ ഫ്രതിഫലം ലഭിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാരജയങ്ങളെ വിജയമാക്കിതന്ന ദൈവത്തിന് നന്ദി. തുടർന്നും അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ