“ദയവായി തെളിയിക്കുക”
വചനം
1 കൊരിന്ത്യർ 2 : 4
നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു.
നിരീക്ഷണം
കൊരിന്തിലെ സഭയോട് അവരുടെ മുൻകാല ജീവിതത്തെക്കുറിച്ച് വിശുദ്ധ പൗലോസ് ഓർമ്മിപ്പിച്ചു. താൻ പറഞ്ഞ വാക്കുകളല്ല, മറിച്ച് ദൈവത്തിന്റെ ശക്തിയാണ് അവരെ ആകർഷിച്ചതെന്നും അവർ ദൈവത്തെ അറിഞ്ഞ കാലത്ത് ചിന്തിച്ചതുപോലെ അവർ ചിന്തിക്കണമെന്നും ശ്രദ്ധിക്കണമെന്നും പൗലോസ് ആഗ്രഹിച്ചു.
പ്രായോഗീകം
അപ്പോസ്ഥലനായ പൗലോസ് തിമത്തിയോസിനോട് പറഞ്ഞത് ജനങ്ങൾ കർണ്ണരസമുള്ള പ്രസംഗങ്ങൾകേൾക്കവാൻ പലയിടത്തും ഓടുന്ന കാലം വരും എന്ന്. കാരണം ഏറ്റവും ജനപ്രീയനായ പ്രസംഗകനെയോ അധ്യാപകനെയോ കേൾക്കുവാൻ ജനങ്ങൾ അവിടെയും ഇവിടെയും ഓടും. അന്ന് ഇങ്ങനെ എഴുതി എങ്കിലും എഴുതിയ ആ സമയം ഇപ്പോഴാണ് യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ന് ലോകത്തിൽ വലിയ മതഭ്രാന്ത്, വെറുപ്പ്, യുദ്ധം. വ്യക്തമായ ദുഷ്ടത എന്നിവ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വർദ്ധിക്കുന്നു. എന്താണ് പ്രശ്നം? കാരണം, ഇന്ന് മികച്ച ഇറ്റർനെറ്റ്, മതപ്രോഗ്രാമിംഗ്, തൽക്ഷണ മത പുസ്തകങ്ങൾ ഡൗൺലോഡു ചെയ്യുവാൻ ഉള്ള സൗകര്യം എന്നിവയെല്ലാം മാനുഷീക ജ്ഞാനം വർദ്ധിപ്പിക്കുന്നു. ആളുകൾ ദയവായി മാനുഷീക ജാഞാനം പ്രകടമാക്കൂ എന്ന് യാചിക്കുന്നു എന്നാൽ ഒരു ദൈവ പൈതൽ സ്വന്തം വാക്കുകൾ പ്രകടമാക്കുന്നതിൽ ദുർബലരാണ്, ദൈവ ശക്തിയാണ് അവർ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നത് അത് ജനങ്ങൾ തിരസ്ക്കരിക്കുകയും ചെയ്യുന്നു. എങ്കിലും ദൈവത്തിന്റെ ശക്തിയാൽ ദൈവീക പ്രവർത്തനങഅങൾ ശക്തമാകും
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ സ്വന്തം വാക്ക് അല്ല എന്നിലൂടെ ദൈവശക്തി വെളിപ്പെടുവാൻ ഇടയാക്കുമാറാകേണമേ. അത് അനേകരെ ദൈവത്തിങ്കലേയക്ക് അടുപ്പിക്കുമാറാകേണമേ. ആമേൻ
