Uncategorized

“ദയവായി ശ്രദ്ധിക്കുക”

വചനം

ലൂക്കോസ്  17 : 1

അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: “ഇടർച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.

നിരീക്ഷണം

യേശു തന്റെ ശിഷ്യന്മാർക്ക് വ്യക്തമാക്കിക്കെടുത്തത് തങ്ങൾ എത്ര ആത്മീയരായാലും മറ്റുള്ളവർക്ക് ഇടർച്ച വരുത്തുവാൻ ഇടയുണ്ട് എന്നാണ്. യേശു തന്റെ ശിഷ്യന്മാരുടെ പ്രവൃത്തികൾ വീക്ഷിക്കുകയും പിന്തുടരുകയും ചെയ്തപ്പോൾ ചിലപ്പോഴൊക്കെ തന്നെ അനുഗമിച്ചുവരുന്ന പുതിയ വ്യക്തികൾ ശിഷ്യന്മാരുടെ പ്രവർത്തികൾ കണ്ട് ഇടറിപ്പോകുന്നത് മനസ്സിലാക്കിയാണ് യേശു ഇത് പറഞ്ഞത്.

പ്രായോഗികം

യേശുക്രസ്തുവിനെ അനുഗമിക്കുന്ന നാം ഓരോരുത്തരെയും നമ്മുടെ പിന്നാലെ വരുന്നവർ നിരീക്ഷിക്കുന്നുണ്ട് എന്ന് നാം എപ്പോഴും ചിന്തിക്കേണ്ട വിഷയമാണ്. നാം ചെയ്യുന്നതൊക്കെയും കർത്താവിന് എന്നപ്പോലെ പൂർണ്ണ ഹൃദത്തോടെ ചെയ്യുന്നു എന്നത് സത്യം ആണ്. അതുപോലെ നമ്മുടെ നിശ്ചിത പ്രവർത്തനമേഖലയിലെ നമ്മുടെ വ്യക്തി സ്വതന്ത്ര്യം മറ്റൊരു വ്യക്തിയുടെ ബന്ധനമായി തീരാതിരിക്കേണ്ടതിന് നാം ശ്രദ്ധിക്കണം. പുതിയതായി യേശുക്രിസ്തുവിനെ അനഗമിക്കുന്നവരുടെ കാര്യത്തിൽ ഇത് വളരെ സത്യമാണ്. അടുത്ത വാക്യത്തിൽ യേശു പുതീയ വിശ്വാസികളെ ശിശുക്കളായി പരാമർശിക്കുന്നു. അത് സത്യമാണ് പുതിയതായി കർത്താവിനെ പിൻഗമിക്കുന്ന വ്യക്തിക്ക് യഥാർത്തത്തിൽ 50 വയസ്സുണ്ടെങ്കിലും അവർ വിശ്വാസത്തിൽ ശിശുവാണ്. പുതിതയായി വിശ്വാസത്തിൽ വരുന്നവരോടുള്ള നമ്മുടെ ഉത്തരവാദിത്വം എന്നത്, വിശ്വാസത്തിൽ ശിശുക്കളായിരിക്കുന്നവരെ പ്രീതിപ്പെടുത്തുക എന്നതാണ്. യേശുവിലുള്ള നമ്മുടെ സ്വാതന്ത്ര്യം പുതിയതായി വരുന്ന വിശ്വാസികളെ വ്രണപ്പെടുത്തുന്നതായി മാറാതെ നാം ഓരോരുത്തരും നമ്മുടെ പ്രവർത്തികളെ വളരെ ശ്രദ്ധിക്കേണ്ടതും അവർക്ക് ഇടർച്ചവരാതി സൂക്ഷിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് നൽകിയ കൃപയുടെ സ്വാതന്ത്ര്യം പുതിയതായി വിശ്വാസത്തിൽ കടന്നുവരുന്നവർക്ക് ഇടർച്ചയായി തീരാതെ എന്നെ തന്നെ സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ