Uncategorized

“ദയവായി ശ്രദ്ധിക്കുക”

വചനം

1 കൊരിന്ത്യാർ 10:12

ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.

നിരീക്ഷണം

യിസ്രായേലിലെ പൂർവ്വപിതാക്കന്മാരായവർ ദൈവത്തിലാശ്രയിച്ച് വിജയകരമായി ജീവിതം നയിക്കുകയും പിന്നീട് അവർ സർവ്വശക്തനായ ദൈവത്തോട് മത്സരിച്ച് അവർ അറിയാതെ തന്നെ മത്സരികളായി മാറി ദൈവത്തിൽ നിന്ന് അകന്നുപോയ സാഹചര്യങ്ങളെയും തിരുവെഴുത്തിൽ നിന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ വചനം പൗലോസ് അപ്പോസ്ഥലൻ വിവരിക്കുന്നത്. കൊരുന്തുസഭയിൽ യേശുവിനെ അനുസരിച്ച് യേശുവിന്റെ പിന്നാലെ വരുന്നവർക്ക് തങ്ങൾ വിശ്വാസത്തിൽ ശക്തരാണെന്ന് തോന്നുമ്പോഴും, ശത്രുവിന്റെ പ്രലോഭനത്തിന് ഇരയാകാതിരിക്കുവാൻ ജാഗ്രത പാലിക്കണം എന്ന് അപ്പോസ്ഥലൻ മുന്നറിയിപ്പ് നൽകുന്നു.

പ്രായേഗീകം

ഇതുപോലെ വേദപുസ്തകത്തിൽ പലയിടത്തും ദയവായി ശ്രദ്ധിക്കുക എന്ന് പത്രോസ് അപ്പോസ്ഥലനും നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്, സൂക്ഷിക്കുക, കാരണം പിശാച് (ശത്രു) അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് അനേഷിച്ച് ചുറ്റിനടക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ നാം എപ്പോഴും യുദ്ധത്തിന് സജ്ജരായിരിക്കണം. നമ്മെ എങ്ങനെയും വിശ്വാസത്തിൽനിന്ന് വീഴ്ത്തിക്കളയുവാൻ ആഗ്രഹിക്കുന്ന അദൃശ്യശക്തികൾ നമുക്ക് ചുറ്റും ഉണ്ട് ആകയാൽ നമുക്ക് ഒരിക്കലും ആത്മീയ അവധി ലഭിക്കുകയില്ല. ജീവിത്തിൽ ആത്മീയ യുദ്ധങ്ങളെകൊണ്ട് നിറയുമ്പോഴാണ് ശക്തരായ വിശ്വാസികൾ സഭയിൽ നിറഞ്ഞു വരുന്നത്. വിജയം പിന്തുടരുന്നതിനാൽ എല്ലായിപ്പോഴും സുഗമമായ കപ്പൽ യാത്ര ഉണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു. പക്ഷേ നാം വിജയം ആഘോഷിക്കുന്നതിനിടയിൽ ഈ അലയറുന്ന സിംഹം അവരെ വീഴ്ത്തി കളയുവാൻ ഇടയാകും. ആകയാൽ ഇന്ന് വിശ്വാസത്തിൽ നിലനിൽക്കുന്നു എന്ന് ഉറപ്പുള്ള ഓരോരുത്തർക്കും ഉള്ള മുന്നറിയിപ്പ് “ദൈവായി ശ്രദ്ധിക്കുക” എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നും വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകമാറാകേണമേ. പിശാചിനോട് എതിർത്ത് നിന്ന് നല്ലൊരു ക്രിസ്തീയ ജീവിതം നയിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x