“ദിവസം മുഴുവൻ”
വചനം
സങ്കീർത്തനം 44:8
ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു.
നിരീക്ഷണം
യിസ്രായേലിന്റെ ഏറ്റവും മഹാനായ രാജാവായിരുന്നു ദാവീദ്, അതിനുള്ള കാരണം ഈ വാക്യം നമ്മോട് വിവരിക്കുന്നു. അവൻ എപ്പോഴും തന്റെ ജീവിത്തിലുണ്ടാകുന്ന ഏത് നന്മയ്ക്കും പ്രശസ്തിക്കും നേരിട്ട് ദൈവത്തിന് നന്ദി അർപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞു ഞാനും എന്റെ ജനമൊക്കെയും ദിവസം മുഴുവൻ കർത്താവിൽ പ്രശംസിക്കുന്നു, ഞങ്ങൾ നിന്റെ നാമത്തെ എന്നേക്കും സ്തുതിക്കും!
പ്രായേഗീകം
ദിവസം മുഴുവൻ അവരുടെ ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളെ പറഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തികളെ നമുക്ക് ചുറ്റും കാണുവാൻ കഴിയും. അവർ അവരുടെ കുടുംബംതന്നെ മോശം എന്ന രീതിയിൽ പറഞ്ഞുതുടങ്ങും. തുടർന്ന് അവരുടെ മോശപ്പെട്ട ജോലിയെക്കുറിച്ചും അവരുടെ മോശം അധികാരിയെക്കുറിച്ചും ഒക്കെ പറയുവാൻ തുടങ്ങും. നമുക്ക് അവരോട് അങ്ങനെ പറയുന്നത് നിർത്തൂ, അങ്ങനെ സംസാരിക്കുന്നത് നിങ്ങൾക്ക് മാറ്റിക്കൂടെ എന്ന് ചോദിക്കുവാൻ തോന്നുംവിധം ആയിരിക്കും അവരുടെ സംസാരം. നാം പരാതിപ്പെടുകയും, പിറുപിറുക്കുകയും, എല്ലാത്തിനും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനു പകരം, ദൈവത്തെ സ്തിക്കുകുയും മഹത്വപ്പെടുത്തുകയും ചെയ്തുകൂടെ? ദൈവത്തെ നാം സ്തുതിക്കുമ്പോൾ അത് നമുക്ക് നന്മയ്ക്കായി മാറുകയും ദൈവത്തിന് നിരന്തരം സ്തുതിപറയുവാൻ നമുക്ക് ഇടയാകുകയും ചെയ്യും. അങ്ങനെയാകുമ്പോൾ ദിവസം മുഴുവനും ദൈവത്ത് സ്തുതിക്കുവാൻ ഇടയാകും. അങ്ങനെ ചെയ്യുന്നവർ എന്നും സന്തുഷ്ടരായിരിക്കും. അകയാൽ നമുക്കൊരോരുത്തർക്കും ദാവിദ് രാജാവ് പറഞ്ഞതുപോലെ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഓരോ ദിവസം മന്നോട്ടുപോകുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
ഓരോ ദിവസവും അങ്ങയെ സ്തുതിച്ചും മഹത്വപ്പെടുത്തിയും കൊണ്ട് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ