Uncategorized

“ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളാകുക!!”

വചനം

2 പത്രോസ്  1 : 4

അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.

നിരീക്ഷണം

യേശുവിനെ യഥാർത്ഥമായി അനുഗമിക്കുന്ന എല്ലാവർക്കും ദൈവത്തിന് പ്രസാദകരമായ ഒരു ജീവിതം നയിക്കുവാൻ ആവശ്യമായ ദൈവത്തിന്റെ ദിവ്യശക്തി നൽകിയിട്ടുണ്ടെന്ന് പത്രോസ് അപ്പോസ്തലൻ മൂന്നാം വാക്യത്തിൽ എഴിതിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് ദൈവത്തിന്റെ ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ അല്ലെങ്കിൽ ദൈവത്തിന്റെ ദിവ്യസ്വഭാവത്തോടു അനുരൂപരാകുവാൻ കഴിയും എന്ന് വ്യക്തമാക്കുന്നു.

പ്രായോഗികം

നമുക്ക് ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുവാനും അവന്റെ നന്മയിലും കൃപയിലും നമ്മെതന്നെ ഉറപ്പിക്കുവാനും മാത്രമല്ല ദൈവത്തിനുവേണ്ടി ജീവിക്കുന്നത് നമ്മുടെ സ്വാഭാവീക ജീവിതമായി മാറ്റുവാനും കഴിയുമോ? പാപം നമ്മുടെ സ്വഭാവം അല്ലാതായി തീരുകയും ദൈവത്തിനുവേണ്ടിയുള്ള ഒരു ജീവിതം നയിക്കുകയും ചെയ്യുവാൻ കഴിയുമോ? ഈ കാലഘട്ടത്തിൽ പാപത്തിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കുവാൻ കഴിയുമെന്ന് തേന്നിന്നില്ല എന്നാൽ നമുക്ക് പാപത്തിന്റെ മുകളിലൂടെ അല്ലെങ്കിൽ അതിനെ ദൈവത്താൽ അതിജീവിച്ചുകൊണ്ട് മുന്നേറുവാൻ കഴിയും. അത് നമുക്ക് ധിക്കാരപരമായിട്ടല്ല മറിച്ച് നാം യേശുവിനോട് കൂടുതൽ അടുത്ത് ജീവിക്കുന്നതീവുടെ ദൈവീക സ്വഭാവം നമ്മിലേയക്ക് വ്യാപരിക്കും. നാം യേശുവിനെ പിൻഗമിക്കുന്നതിനു മുമ്പ് പാപം ചെയ്യുന്ന സ്വഭാവക്കാരായിരുന്നു, എന്നാൽ അപ്പോൾ തന്നെ ഇടയ്ക്ക് ഇടയ്ക്ക് നന്മയും ചെയ്യുക പതിവാണ്. നാം യേശുവിന്റെ അനുയായിയായി മാറിക്കഴിയുമ്പോൾ നമ്മുടെ സ്വാഭാവം പാടെ മാറുകയും നല്ലതു മാത്രം ചെയ്യുന്ന സ്വഭാവത്തിന് അടിമയാകുകയും ചെയ്യും. മാനുഷീകമായ ചില വീഴ്ചകൾ ഇടയ്ക്ക് വന്നാൽ അത് ദൈവകൃപയ്ക്കായി നാം യാചിക്കുമ്പോൾ ദൈവ ക്ഷമ പ്രാപിക്കുവാൻ ഇടയാകും. കാരണം എന്ത്? നാം ദൈവത്തോട് അടുക്കുത്തോറും ദൈവീക സ്വാഭാവം നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. ദൈവീക സ്വഭാവത്തിന് നാം പങ്കാളികളായി ജീവിക്കണം എന്നാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. അതിനായ് നമുക്ക് നിരന്തരം ശ്രമിക്കുകയും അങ്ങനെ ജീവിക്കുകയും ചെയ്യാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവീക സ്വഭാവത്തിൽ ജീവിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. അന്ത്യത്തോളം അങ്ങയുടെ സ്വാഭാവം എന്നിലുണ്ടാകുവാനും അതുപോലെ ജീവിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ