“ദൈവം നിങ്ങളുടെ എല്ലാ പ്രശ്നത്തേക്കാളും വലിയവൻ”
വചനം
ഇയ്യോബ് 26 : 7
ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.
നിരീക്ഷണം
ഇയ്യോബ് തന്റെ സുഹൃത്തുക്കളെന്ന് വിളിക്കപ്പെടുന്നവരുമായി തന്റെ ദുഃഖകരമായ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ “സർവ്വശക്തന്റെ മഹത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന” വാക്യമാണിത്. ദൈവം ഈ ഭൂമിയെയും ആകാശത്തെയും നിർമ്മിച്ച തന്റെ കരകൗശല പ്രവർത്തിയെക്കുറിച്ച് പറയുമ്പോൾ, ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു, എന്ന് ഇയ്യോബ് വ്യക്തമാക്കുന്നു.
പ്രായോഗികം
ഈ വചനത്തിന്റെ വെളിച്ചത്തിൽ മനുഷ്യർ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. ഭാര്യയോ ഭർത്താവോ തമ്മിൽ വെറുപ്പു കാണിക്കുകയും വേർപിരിയുകയും ചെയ്യുന്നു, ചിലർ തക്ക തുണയ്ക്കായി കാത്തിരിക്കുന്നു. ചിലരുടെ മക്കൾ വഴിപിഴച്ചുപോകുന്നതുകൊണ്ട് വളരെ വിഷമിക്കുന്നു. ചിലർ അവരുടെ ജോലി ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നു, എന്നാൽ മറ്റു ചിലരെ അവരുടെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നു, ചിലർ ജോലി അവന്വേഷിച്ച് നടക്കുന്നു. ചിലർ മാനസ്സീകമായി ആകെ തകർന്നിരിക്കുന്നു, ചിലർ അവരുടെ കോപ സ്വഭാവത്തെ നിയന്ത്രിക്കുവാൻ പാടുപെടുന്നു, മറ്റൊരാളുടെ ഹൃദയത്തിൽ കയ്പ്പ് നിറഞ്ഞ് വീർപ്പുമുട്ടുന്നു. ഇതിൽ ഏതെങ്കിലും ഒരു പ്രശ്നത്തിലോ അതിൽ കൂടുതൽ പ്രശ്നങ്ങളിലോ താങ്കൾ അകപ്പെട്ടിരിക്കാം. ഈ പ്രശ്നങ്ങളൊന്നും ഇല്ല മറ്റെന്തോ പ്രശ്നമായിരിക്കാം താങ്കളെ അലട്ടുന്നത്. അതും ഇല്ലെങ്കിൽ ഇപ്പോൾ താങ്കൾ ഒരു പ്രശ്നത്തിലും അകപെടാതെ ഒഴിഞ്ഞിരിക്കാം. ഇവിടെയാണ് കാര്യം… നിങ്ങളുടെ ദൈവം നിങ്ങളുടെ പ്രശ്നത്തെക്കാൾ വലുതാണ്. ദൈവത്തിന് ഈ ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുവാൻ കഴിയുമെങ്കിൽ… തീർച്ചയായും അവന് തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കുവാനും, നിങ്ങളുടെ ശരീരത്തിലെ ബലഹീനതകളെ സുഖപ്പെടുത്തുവാനും, തകർന്ന ബന്ധങ്ങളെ ശരിയാക്കുവാനും കഴിയും. കോപത്തിന്റെയും കയ്പ്പിന്റെയും ചങ്ങലകളെ തകർക്കുവാനും, വഴിപിച്ചമക്കളെ ശരിയായ പാതയിലേയ്ക്ക് നയിക്കുവാനും കഴിയും. നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളിൽ തകർന്ന് നശിക്കും എന്ന ആവസ്ഥയിൽ ആയിരിക്കുന്നുവെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങളെ യേശുവിന്റെ കരത്തിൽ കൊടുത്ത് അവനോട് പ്രാർത്ഥിക്കുക… കർത്താവായ യേശുക്രിസ്തു നിങ്ങളുടെ പ്രശ്നത്തെക്കാൾ വലിയവനാണ്!!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ പ്രശ്നങ്ങളെ പരിഹരിച്ച് ഇതുവരെ നടത്തിയതിന് നന്ദി. അങ്ങേയ്ക്ക് കഴിയാത്ത ഒരു കാര്യവും ഇല്ല. അങ്ങയിൽ ആശ്രയിച്ച് നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ