“ദൈവം സംസാരിക്കുമ്പോള്‍”
വചനം
ഉൽപത്തി 46 : 3
അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
നിരീക്ഷണം
യാക്കോബ് താൻ സ്നേഹിച്ച മകനായ യോസേഫ് മരിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാൽ യോസേഫ് മിസ്രയിമിൽ ജീവിച്ചിരിപ്പുണ്ടെന്നും അവൻ മിസ്രയീം രാജാവായ ഫറവോന്റെ രാജ്യത്തിലെ രണ്ടാമനായി തീർന്നു എന്നും ഉള്ള അറുവുകിട്ടി. അപ്പോള്‍ യാക്കോബ് തന്റെ പുത്രന്മാരും കുടുംബവും കൂടി എഴുപതുപേരായി മിസ്രയിമിലേയ്ക്ക് പുറപ്പെടുവാൻ തീരുമാനിച്ചതിനുശേഷം, ഒരു രാത്രി, ദൈവം അവനോട് ഒരു ദർശനത്തിൽ മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
പ്രായോഗീകം
യാക്കോബ് മിസ്രയിമിലേയ്ക്ക്പോകുവാൻ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് നല്ല പ്രായം ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ മിസ്രയിമിലേയ്ക്കുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. പക്ഷേ അവൻ വിശ്വാസത്തോടെ പോകുവാൻ തീരുമാനിച്ചു. കാരണം യാക്കോബ് വിട്ടിൽ നിന്ന് പുറപ്പെട്ടപ്പോള്‍ സ്വാർഗ്ഗത്തിൽ നിന്ന് “ഭയപ്പെടേണ്ടാ” എന്ന ഒരു അരുളപ്പാട് ലഭിച്ചു അതിനുശേഷം യാക്കോബിന്റെ അധരത്തിൽ നിന്ന് ഭയം എന്ന വാക്ക് പുറപ്പെട്ടതായി തിരുവചനത്തിൽ കാണുന്നില്ല. ഈ ലേഖനം വായിക്കുന്ന പ്രീയ സ്നേഹിതാ, താങ്കള്‍ക്ക് ഒരു പ്രത്യേക സ്ഥലത്തേയ്ക്കു പോകുവാൻ വലിയ അത്മീക പ്രരണ ഉണ്ടായിരിക്കാം, എന്നാൽ താങ്കള്‍ ആയിരിക്കുന്ന സ്ഥലം മേശമല്ലായിരിക്കാം എങ്കിലും താങ്കള്‍ക്ക് ഒരു ആത്മീക സംതൃപ്തി അവിടെ അനുഭവപ്പെടുന്നുണ്ടാവില്ല. ഇതിനെയാണ് കർത്താവിന്റെ വിളി എന്ന് പറയുന്നത്. ദൈവത്തിൽ നിന്ന് അരുളപ്പാട് ലഭിക്കുന്നതിനുമുമ്പ് യാക്കോബിന്റെ ജീവിത്തിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം അവൻ മടിച്ചു എങ്കിലും അവനിൽ ഒരു പ്രതിക്ഷയുണ്ടായിരുന്നു. ഒരിക്കൽ അവൻ വിശ്വാസത്താൽ ഇറങ്ങിയിട്ട് ഒരു രാതി ദൈവത്തോട് പ്രാർത്ഥിച്ചു, ദൈവം അവന് സ്വാർഗ്ഗത്തിൽ നിന്ന് നേരിട്ടുള്ള ഒരു വാഗ്ദത്തം നൽകി. അതിനുശേഷം വൃദ്ധനായ യാക്കോബിന്റെ ജീവിതത്തിൽ ഭയത്തെക്കുറിച്ച് ഒരു വാക്കും പറഞ്ഞില്ല. ഒരു പക്ഷേ, താങ്കളും ദൈവത്തോടൊപ്പം പ്രാർത്ഥനയിൽ തനിച്ചായിരിക്കേണ്ട സമയമാണിത്. അപ്പോള്‍ ദൈവത്തിൽ നിന്നുളള ഒരു വാക്കു ലഭിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ ഇടയാകുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ നിന്ന് ഒരു വാക്കു ലഭിച്ചാൽ അതിൽ ആശ്രയിച്ച് മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ദൈവത്തിന്റെ വാക്ക് മാറാത്തതെന്ന് ഞാൻ അറിയുന്നു. ആമേൻ