“ദൈവത്തിനുവേണ്ടി സംസാരിക്കന്നവർ”
വചനം
യെഹെസ്ക്കേൽ 22 : 28
അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവർക്കു കുമ്മായം തേക്കുന്നു.
നിരീക്ഷണം
യെഹെസ്ക്കേലിന്റെ പുസ്തകത്തിലെ ഈ അദ്ധ്യായം മുഴുവനും “ദൈവത്തിനുവേണ്ടി സംസാരിക്കുന്നവർ” എന്ന് അവകാശപ്പെടുന്നവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രവാചകൻ സംസാരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. എന്നാൽ അങ്ങനെ അവകാശപ്പെടുന്നവരെ ദൈവം അയച്ചിട്ടില്ല എന്നതാണ് സത്യം എന്ന് പ്രവാചകൻ വ്യക്തമാക്കുന്നു.
പ്രായോഗികം
ഈ കാലഘട്ടത്തിലും നമുക്ക് അനേക പ്രസംഗകരെ കാണുവാൻ കഴിയും അവർ ദൈവം എന്നോട് ഇങ്ങനെ പറയുവാൻ പറഞ്ഞു എന്ന് പറഞ്ഞ് ദൈവത്തിന് പകരം സംസാരിക്കുകയും എന്നാൽ അത് ഒരിക്കലും ദൈവത്തിൽ നിന്ന് വന്നത് അല്ലാ എന്ന് വ്യക്തമാകുന്നവയും ആയിരിക്കും. കാരണം, വചനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല അവർ പറഞ്ഞത്. ദൈവത്തിനുവേണ്ടി സംസാരിക്കുന്നവർ നിശ്ചയമായും ദൈവത്തിന്റെ ലിഖിതമായ വചനം മുറുകെപിടിക്കുന്നവരും അത് പാലിക്കുന്നവരും ആയിരിക്കണം. കാരണം നാം പറയുന്ന ഓരോ വാക്കിനും ന്യായവിസ്ഥാര ദിവസം കണക്കു ബോധിപ്പേക്കേണ്ടി വരും എന്ന് ദൈവവചനം പറയുന്നു. അങ്ങനെ ദൈവത്തിനുവേണ്ടി സംസാരിക്കുന്നവർ ദൈവം നമുക്ക് എഴുതി തന്നിരിക്കുന്ന സത്യവചനം എന്തു പറയുന്നു എന്ന് വ്യക്താമാക്കിയതുനുശേഷം മാത്രമേ പറയുവാൻ കഴിയുകയുള്ളൂ. മാത്രമല്ല അങ്ങനെ പറയണമെങ്കിൽ ദൈവ സന്നിധിയിൽ കാത്ത് ഇരുന്ന് ദൈവത്തിൽ നിന്ന് കേട്ടത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണെന്ന് വ്യക്തമായതിനു ശേഷം മാത്രമേ പറയുവാൻ പാടുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവവചനത്തിലുള്ളത് വ്യക്തമായി മനസ്സിലാക്കുവാനും അതിലുള്ളത് പ്രസ്താവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ