Uncategorized

“ദൈവത്തിന്റെ തീ മതിൽ”

വചനം

സെഖര്യയ്യാവ്  2 : 5

എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

നിരീക്ഷണം

യെരുശലേം മതിലുകൾ ഇല്ലാത്ത നഗരം എന്ന് യഹോവയായ ദൈവം നേരത്തെ പറഞ്ഞിരിക്കുന്നു, അതിനാൽ അതിൽ ജനങ്ങളും മൃഗങ്ങളും എത്രവർദ്ധിച്ചാലും ഉൾക്കെള്ളുവാൻ കഴിയും. എന്നാൽ  വചനത്തിൽ ദൈവം “ഞാൻ അതിന് തീ മതിൽ ആയിരിക്കും” എന്ന് വാഗ്ദത്തം ചെയ്യുന്നു. അങ്ങനെ ആകുമ്പോൾ അതിന് ചുറ്റുമുള്ള ശത്രുക്കളിൽ നിന്ന് യെരുശലേമിനെ ദൈവം സംരക്ഷിക്കും.

പ്രായോഗികം

യെരുശലേമിൽ മതിലുകൾ ഇല്ലാ എന്നാൽ ദൈവീക അനുഗ്രഹങ്ങൾ തടസ്സം കൂടാതെ അവരുടെ മേൽ പകരും എന്നതാണ് എന്നാൽ മനുഷ്യ നിർമ്മിത മതിൽ വരുമ്പോൾ അവരുടെ അനുഗ്രഹങ്ങൾക്ക് തടസ്സം ഉണ്ടാകും. മനുഷ്യനിർമ്മിത മതിലുകൾക്കു പകരം ദൈവത്തിന്റെ നഗരത്തെ സംരക്ഷിക്കുന്നതിനായി യെരുശലേമിന് ചുറ്റും തീ മതിൽ ആയി ദൈവം തന്നത്താൻ എൽപ്പിച്ചു. നമുക്ക് യെരുശലേമിന്റെ സ്ഥാനത്ത് നമ്മുടെ ഓരോരുത്തരുടെയും പേര് ചേർക്കാം. എന്നിട്ട് ഇപ്രകാരം പറയാം കർത്താവേ ഞാൻ അങ്ങയുടെ കരുതലിനും സംരക്ഷണയ്ക്കുമായി എന്നെ സംപുർണ്ണമായി താഴ്ത്തി സമർപ്പിക്കുന്നു. എന്തിലും ഉപരിയായി എനിക്ക് ചുറ്റും അങ്ങ് തീ മതിലായി ഇരുന്ന് എന്നെ സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുകയും അതിനായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്റെ ആഗ്രഹങ്ങളെ നശിപ്പിക്കുവാൻ നോക്കുന്ന ശത്രക്കളിൽ നിന്ന് എന്നെ സംരക്ഷിക്കുമാറാകേണമേ. അങ്ങനെ നാം കർത്തിവിന് നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ കർത്താവ് തമ്മെ തീമതിലായിരുന്ന് സൂക്ഷിക്കും എന്നത് ഉറപ്പാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സംരക്ഷണം എനിക്ക് ആവശ്യമാണ്. അങ്ങ് എനിക്ക് തീ മതിലായിരുന്ന് എന്നെ സംരക്ഷിക്കുമാറാകേണമേ. ആമേൻ