“ദൈവത്തിന്റെ ദൗത്യം”
വചനം
ലൂക്കോസ് 19 : 10
കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു.
നിരീക്ഷണം
സക്കായിയുടെ കഥ അവസാനിക്കുമ്പോൾ യേശു അറിയപ്പെട്ട ഒരു പാപിയുടെ വീട്ടിൽ പോയതിന് യഹൂദാ മതവിശ്വാസികൾ യോശുവിനെ സൂക്ഷമമായി പരിശോധിച്ച് കുറ്റം വിധിക്കുന്നത് നമുക്ക് വായിക്കുവാൻ കഴിയും. എന്നാൽ യേശു സക്കായിക്കുവേണ്ടി ചെയ്തത് നമുക്കെല്ലാവർക്കും വേണ്ടിയുള്ള യേശുവിന്റെ ദൗത്യമാണ്. യേശു പറഞ്ഞു, ഞാൻ വന്നത് കാണാതെ പോയതിനെ കണ്ടെത്തി അവരെ രക്ഷിക്കുവാനാണ്.
പ്രായോഗീകം
പാപം മൂലം ദൈവത്തിൽ നിന്ന് വേർപെട്ട ഒരു വ്യക്തിയെ തിരികെ ദൈവത്തിങ്കലേയ്ക്ക് കൊണ്ടുവരിക എന്നത് എപ്പോഴും ദൈവത്തിന്റെ ദൗത്യമാണ്. നഷ്ടപ്പെട്ടവരെയും തകർന്നവരെയും കണ്ടെത്തി അവരെ ആത്മീയവും ശാരീരീകവും മാനസീകവുമായ ആരോഗ്യത്തിലേയ്ക്ക് പുനഃസ്ഥാപിക്കുകയും തന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയുന്നത് എല്ലായിപ്പോഴും ദൈവത്തിന്റെ ദൗത്യം ആയിരുന്നു. ഉല്പത്തി മുതൽ പുതിയ നിയമത്തിന്റെ അവസാനം വരെ നാം വായിക്കുമ്പോൾ, ആതാണ് ദൈവത്തിന്റെ പ്രേരക ദൗത്യം. ക്രിസ്ത്യാനികൾ അവരുടെ പ്രാദേശീക സഭയിൽ ദൈവവതനം കേൾക്കണം. ദൈവദാസന്മാർ മനപൂർവ്വമായി ഒരാളെ കർത്താവിങ്കലേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിഫലം ദൈവം തരും. കർത്താവിന്റെ ജനമായ നാം സംതൃപ്തരാകുന്നത് നമ്മുടെ ശക്തിയല്ല, അത് ദൈവത്തിന്റെ ദൗത്യമാണ്. ദൈവം സ്നേഹിക്കുന്നതിനെ നമ്മൾ സ്നേഹിക്കുമ്പോൾ ഒരു ജയിലിലോ കൊട്ടാരത്തിലോ എവിടെ നമ്മെ ആക്കിയാലും നാം ദൈവത്തെ സേവിക്കുവാൻ ഇഷ്ടപ്പെടും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് നൽകുന്ന എല്ലാ സാഹചര്യത്തിലും അങ്ങയെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
