“ദൈവത്തിന്റെ പക്ഷത്തുള്ളവർ എപ്പോഴും ഭൂരിപക്ഷമായിരിക്കും”
വചനം
സംഖ്യാപുസ്തകം 31:49
അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.
നിരീക്ഷണം
ഈ അധ്യായത്തിന്റെ ആദ്യ ഭാഗത്ത് യഹോവയായ ദൈവം മോശയോട് ഇപ്രകാരം പറഞ്ഞു, യിസ്രായേൽ സൈന്യത്തിലെ ചില പുരുഷന്മാരെ മിദ്യാന്യരുടെ നേരെ അയച്ച് അവരെ നശിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവജനത്തിനെതിരെ മിദ്യാന്യർ ചെയ്ത ദ്രോഹങ്ങൾക്ക് അവരോടുള്ള ദൈവത്തിന്റെ പ്രതികാരമായിരുന്നു അത്. മോശ അത് അനുസരിച്ചു, യുദ്ധം കഴിഞ്ഞ് യിസ്രയാൽ സൈന്യത്തിന്റെ നേതാക്കൾ തങ്ങളുടെ ഒരു സൈനീകനും കൊല്ലപ്പെട്ടിട്ടില്ല എന്ന നല്ലവാർത്ത മോശയ്ക്ക് നൽകി.
പ്രായേഗീകം
ഈ സംഭവത്തിലെ രസകരമായ കാര്യം എന്തെന്നാൽ ഇത് വെറും സംഖ്യകളാണ്! ഓരോ ഗോത്രങ്ങളിൽ നിന്ന് ആയിരം പുരുഷന്മാരെ മാത്രമാണ് മിദ്യാന്യരോട് യുദ്ധം ചെയ്യുവാൻ യിസ്രയേല്യർ അയച്ചുള്ളൂ എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. അതായത് ആകെ 12000 പടയാളികളുടെ സൈന്യം. എന്നാൽ അവർ ശത്രുപക്ഷത്തുനിന്ന് കൊണ്ടുവന്ന കൊള്ളമുതലുകളുടെ എണ്ണം ശ്രദ്ധിക്കുക 675000 ആടുകൾ, 72000 കന്നുകാലികൾ, 61000 കഴുതകൾ, 420 പൗണ്ട് സ്വർണ്ണം, ഇതിൽ അല്പം വിചിത്രമായി തോന്നുത് 32000 മിദ്യാന്യ കന്യകകളെയും കൊണ്ടുവന്നു എന്നതാണ്! യിസ്രായേല്യ സൈന്യം മിദ്യാനിലെ എല്ലാ പുരുഷന്മാരെയും, അവരുടെ 5 രാജക്കന്മാരെയും, വിവാഹിതരായ എല്ലാ സ്ത്രീകളെയും കൊന്നു എന്ന് വചനം പറയുന്നു. അതായത് മിദ്യാന്യരുടെ സൈന്യത്തിൽ ഏകദേശം 2520000 പോരാളികൾ വരെ ഉണ്ടായിരുന്നിരിക്കാം. യിസ്രായേൽ സൈന്യം അവരെയെല്ലാം നശിപ്പിച്ചു, ഒരു യിസ്രായേല്യ പട്ടാളക്കാരനും മരിച്ചില്ല! അതേ, നിങ്ങൾക്കും ഉറപ്പിച്ചു പറയാം…ദൈവത്തിന്റെ പക്ഷത്തുള്ളവർ എപ്പോഴും ഭൂരിപക്ഷമാണ്. ഇന്ന് നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തുതന്നെയായാലും നിങ്ങളുടെ ദൈവം നിങ്ങളുടെ വലം കരം പിടിച്ചിരിക്കുന്നു, നിങ്ങളുടെ പ്രശ്നങ്ങൾ അടങ്ങുമ്പോൾ നിങ്ങൾ തലയുർത്തിതന്നെ നിൽക്കും!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം വരുത്തി തല ഉയർത്തി നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ