“ദൈവത്തിന്റെ പുതുവഴികൾ”
വചനം
പുറപ്പാട് 14 : 31
യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.
നിരീക്ഷണം
യിസ്രായേൽ ജനം മിസ്രയിമിൽ നിന്ന് പുറപ്പെട്ടതിനുശേഷം യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേല്യരെ പിന്തുടർന്നു വന്നു. എന്നാൽ അവർ ചെങ്കടലിൽ എത്തിയപ്പോൾ യഹോവ ചെങ്കടലിനെ രണ്ടായി വിഭാഗിച്ച് തന്റെ ജനത്തെ ഉണങ്ങിയ നിലത്തുകൂടെ നടത്തി, അതിനുശേഷം മിസ്രയിമ്യർ അവരെ പിന്തുടർന്നു വന്നു, എന്നാൽ അവർ ചെങ്കടലിൽ മുങ്ങി നശിച്ചു. അപ്പോൾ യിസ്രോയേൽ ജനം യഹോവയെ ഭയപ്പെട്ടു മാത്രമല്ല മോശയേയും ഭയപ്പെട്ടു എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.
പ്രായോഗീകം
ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് യിസ്രായേല്യരുടെ വിശ്വാസം നേടുവാൻ ദൈവം എന്താണ് ചെയ്തതെന്ന് ചിന്തിക്കുമ്പോൾ എന്തായിരിക്കും നമ്മുടെ ഓർമ്മയിൽ വരുന്നത്? അല്ലെങ്കിൽ യിസ്രായേൽ ജനത്തിന് അവനിൽ വിശ്വസിക്കുവാൻ ദൈവം ഒരു കടലിനെ വിഭാഗിച്ചെങ്കിൽ നമുക്കു വിശ്വസിക്കുവാൻ വേണ്ടി ദൈവം എന്താണ് ചെയ്തത്? നമ്മുടെ ജീവിത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നാം ആരുടെ അടുക്കലേക്കാണ് ഓടുന്നത്? യോശുവിന്റെ അടുക്കലേയ്ക്ക് ഓടുന്നതിനുമുമ്പേ നാം പലപ്പോഴും ഡോക്ടർ, അഭിഭാഷകൻ, ബാങ്ക്, ഇൻഷുറൻസ് ഏജന്റ്, അതും അല്ലെങ്കിൽ കൗൺസിലർ എന്നിവരുടെ അടുത്തേയ്ക്ക് ആയിരിക്കും ഓടുകു. എന്നാൽ നമ്മുടെ യഥാർത്ഥ ശക്തിയും, ബലവും എവിടെ നിന്നാണ് വരുന്നത് എന്ന് ഓർക്കുക. ഒരു വഴിയും ഇല്ലെന്ന് തോന്നിയാൽ കഴിഞ്ഞനാളുകളിൽ ദൈവം ചെയ്ത നന്മകളെ ഓർക്കുക. ദൈവം എപ്പോഴും നമുക്കായി ഒരു വഴി ഒരുക്കുന്നുണ്ട്. നിങ്ങൾ ഭാരപ്പെടുന്ന വിഷയങ്ങൾക്കു വേണ്ടി ദൈവം പുതുവഴികൾ തുറന്നുതരും, ആ ദൈവീകവഴിക്കായി കാത്തിരിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് പുതുവഴിതുറക്കുന്നതിനായി നന്ദി. ആ വഴിയിലുടെ പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
