“ദൈവത്തിന്റെ വാഗ്ദത്തം നിറവേറും!!”
വചനം
ഉല്പത്തി 8 : 22
ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.
നിരീക്ഷണം
മനുഷ്യന്റെ പാപവും ദുർനടപ്പും ഈ ഭൂമിയിൽ വളരെയധികം നിറഞ്ഞപ്പോൾ, നോഹയുടെ കുടുംബത്തെയും എല്ലാ ജീവജാലങ്ങളിൽ നിന്നും ആണും പെണ്ണുമായ ഈരണ്ടിനെയും ഒഴിച്ച് എല്ലാറ്റിനെയും നശിപ്പിക്കുവാൻ ദൈവം തീരുമാനിച്ചു. ദൈവം നിർദ്ദേശിച്ചതുപോലെ നോഹ ഒരു പെട്ടകം പണിയുകയും എല്ലാ ജീവജാലങ്ങളിൽ നിന്നും രണ്ടുവീതം പെട്ടകത്തിൽ കയറ്റുകയും ചെയ്തു. തുടർന്ന് അവൻ തന്റെ കുടംബത്തെ പെട്ടകത്തിൽ കയറ്റുകയും ദൈവം പെട്ടകത്തിന്റെ വാതിൽ അടയ്ക്കുകയും ചെയ്തു. ദൈവം പറഞ്ഞതുപോലെ ഭൂമിയിൽ മഴപെയ്തു സകലവും നശിച്ചു. മഴയ്ക്കു ശേഷം നോഹയും കുടുംബവും ഭൂമിയൽ ഇറങ്ങിയപ്പോൾ ദൈവം നോഹയ്ക്കും ലോകത്തിനുമായി നൽകിയ വാഗ്ദത്തം ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല എന്നാണ്.
പ്രായോഗികം
ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ദൈവം നൽകി വാഗ്ദത്തം ഇന്നും സത്യമായി നിറവേറികൊണ്ടിരിക്കുന്നു. ഒന്നാമതായി ഭൂമിയിലെ സകല നിവാസികളുടെയും പാപവും ദുഷ്ടതയും നിമിത്തം ഈ ഭൂമിയെ നശിപ്പിക്കും എന്ന് ദൈവം പറഞ്ഞതുപോലെ നശിപ്പിച്ചു. രണ്ടാമതായി ഭൂമി നിലനിൽക്കുന്നിടത്തോളം കാലം വെള്ളപ്പൊക്കത്തിനുമുമ്പ് ഉള്ളതുപോലെ തന്നെ അതിനെ നിലനിർത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു അതുപൊലെ ഇതുവരെയും നിലനിർത്തുന്നു!! ഈ രണ്ടു വാഗ്ദത്തങ്ങളും ദൈവം നിറവേറ്റി. നാശവും സംരക്ഷണവും “സർവ്വശക്തനായ ദൈവത്തിന്റെ കരങ്ങളിലാണ്”. ദൈവവചനം മുഴുവനും നമ്മുടെ വാഴ്ത്തപ്പെട്ടകർത്താവിന്റെ വാഗ്ദത്തങ്ങളാൽ നിറയപ്പെട്ടിരിക്കുന്നു. ആകയാൽ ജീവിത്തിൽ ഇനി എന്ത് എന്ന് ചിന്തിച്ച് ഭാരപ്പടാതെ നിരാശയുടെ വക്കിലാകുമ്പോൾ ദൈവത്തിന്റെ വാഗ്ദത്തങ്ങളെ ഓർത്ത് ആശ്വസിക്കുക. ദൈവം പറഞ്ഞത് അതുപോലെ നിവർത്തിയാക്കും!!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ച് ഉറച്ച് നിലനൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ