“ദൈവത്തിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കുക”
വചനം
സങ്കീർത്തനം 130 : 5
ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
നിരീക്ഷണം
ദാവീദ് രാജാവിന് എന്ത് നേരിടേണ്ടിവന്നാലും, എന്തു ചെയ്യണമെന്ന് കർത്താവ് അദ്ദേഹത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നതുവരെ വ്യക്തിപരമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുവാൻ അദ്ദേഹം ശ്രദ്ധാപൂർവ്വവും മനഃപൂർവ്വവുമായി തീരുമാനമെടിത്തിരുന്നു. രാജാവിന്റെ അനുമാനത്തിൽ, സർവ്വശക്തനായ ദൈവത്തിൻ നിന്നുള്ള ഒരു വാക്ക് കേൾക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏക പ്രതീക്ഷ.
പ്രായോഗികം
നിങ്ങളുടെ സ്വന്തം തിടുക്കത്തിൽ നിങ്ങളുടെ പദ്ധതികൾ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ട്? കർത്താവിന്റെ ഇഷ്ടത്തിനായി കാത്തിരിക്കാതെ സ്വന്ത ഇഷ്ടത്തിനായി പ്രവർത്തിച്ച് പരാജയപ്പെട്ട എത്ര സന്ദർഭങ്ങൾ നമ്മുടെ മുന്നിലുണ്ട്? അത് നമ്മെ നിരാശയിലേയ്ക്കും, കുഴപ്പത്തിലേയ്ക്കും കൊണ്ട് എത്തിക്കും. നമ്മുടെ ജീവിതത്തിൽ തിടുക്കം കാട്ടുവാൻ നമ്മെ നിർബന്ധിക്കുന്നത് ശത്രുവാണ്. ആകയാൽ തിടുക്കം കാട്ടുന്നത് നിർത്തുക. ഈ പ്രലോഭനത്തെ നിരസിക്കുവാനുള്ള ധൈര്യം ലഭിക്കണമെങ്കിൽ, ദൈവം കൃത്യമായ സമയത്ത് ഉത്തരം നൽകുമെന്ന പൂർണ്ണമായ ആശ്രയത്വവും, വിശ്വാസവും ഒരാൾക്ക് ഉണ്ടായിരിക്കണം. നമ്മുടെ സമയമല്ല, ദൈവത്തിന്റെ കൃത്യ സമയത്ത് നമ്മുടെ നന്മയ്ക്കായി എല്ലാം ചെയ്തു തരും. അല്ലാതെ മറ്റൊന്നും ചെയ്യാനില്ല “അതിനായി കാത്തിരിക്കുക”.
പ്രാർത്ഥന
പ്രീയ യേശുവേ,
തിടുക്കം കാട്ടുന്നത് പലപ്പോഴും എന്റെ ഏറ്റവും വലിയ തെറ്റാണെന്ന് ഞാൻ വീണ്ടും ഓർമ്മിക്കുന്നു. ദൈവത്തിന്റെ വചനം കൃത്യ സമയത്ത് നിവർത്തി വരും എന്ന് ക്ഷമയോടെ കാത്തിരിക്കുവാൻ എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ