” ദൈവത്തിന്റെ ഹൃദയം”
വചനം
ആവർത്തനം 5:29
അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.
നിരീക്ഷണം
മോശ സീനായ് പർവ്വതത്തിൽ നിന്ന് ഇറങ്ങിവന്നതേയുള്ളൂ, അവിടെ വച്ചാണ് സർവ്വശക്തനായ ദൈവത്തിൽനിന്ന് പത്ത് കൽപ്പനകൾ ലഭിച്ചത്. താൻ പർവ്വത്തിലെ അനുഭവങ്ങൾ വിവരിക്കുമ്പോൾ യഹോവയായ ദൈവം തനിക്ക് കല്പനകൾ നൽകിയതിനുശേഷം, ഇപ്രകാരം അരുളി ചെയ്തു, “എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ആവശ്യമായ ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ” എന്ന്.
പ്രായേഗീകം
ഈ വാക്യം ദൈവത്തിന്റെ ഹൃദയത്തെ വെളിപ്പെടുത്തുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. തന്റെ ഹൃദയം ഇങ്ങനെ വെളിപ്പടുത്തേണ്ട കാര്യം മാഹാനായ ദൈവത്തിന് ഇല്ലെന്ന് നമുക്ക് അറിയാം. എന്നിരുന്നാലും അവൻ അങ്ങനെ ചെയ്തത് ആളുകൾ അവനെ നിരുപാധികമായി തിരികെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ വെളിപ്പെടുത്തുന്നതിനായിരിക്കണം അത്. മനഃപൂർവ്വം നൽകുന്നതുവരെ സ്നേഹം യഥാർത്ഥത്തിൽ സ്നേഹമല്ല. അത് ദാതാവിൽ നിന്ന് എടുക്കാനോ നിർബന്ധിക്കുവാനോ കഴിയുകയില്ല. ദൈവം നമ്മെ ഓരോരുത്തരേയും നിരുപാധികമായി സ്ന്ഹിക്കുന്നു. അവൻ നമ്മെ സ്നേഹിക്കുവാൻ ശ്രമിക്കേണ്ടതില്ല, എന്നാൽ ദൈവം അങ്ങനെ ചെയ്യുന്നു. അവന് എല്ലായിപ്പോഴും നമ്മോട് പൂർണ്ണ സ്നേഹമുണ്ട്. നാം നമ്മുടെ മക്കളെ സ്നേഹിക്കുമ്പോൾ നമുക്ക് ഉള്ളതിൽ വച്ച് ഏറ്റവും വിലയേറിയ വസ്തു നാം അവർക്കു നൽകും. സ്നേഹത്തിന്റെ കാര്യത്തിൽ നമുക്ക് പരസ്പരം സഹകരണം ആവശ്യമാണ്.. ഞാൻ എന്റെ സ്നേഹം നിങ്ങൾക്കു നൽകുമ്പോൾ നിങ്ങൾ എനിക്ക് നിങ്ങളുടെ സ്നേഹം തിരികെ നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് സൗജന്യമായി നൽകുന്നതുവരെ സ്നേഹമല്ല. പക്ഷേ നിർബന്ധം മൂലമോ നിർബന്ധിതത കാരണത്താലോ നിങ്ങൾ എനിക്ക് നിങ്ങളുടെ സ്നേഹം നൽകണമെന്ന് ആരും ആഗ്രഹിക്കുകയില്ല. നിങ്ങൾ അത് നിരുപാധികമായി എനിക്ക് നൽകിയാൽ മാത്രമേ അത് യഥാർത്ഥ സ്നേഹമാകൂ. അതുകൊണ്ടാണ് ദൈവം മോശയോട്, ഓ, “എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും എന്ന് സ്നേഹിക്കേണ്ടതിനും ഉള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു”, എന്ന് പറഞ്ഞത്. അതാണ് ശരിക്കും ദൈവത്തിന്റെ ഹൃദയം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ ഹൃദയങ്ങമായി സ്നേഹിക്കുവാനും അങ്ങയുടെ കല്പനകൾ അനുസരിക്കുവാനും എനിക്ക് കൃപ നൽകമാറാകേണമേ. ആമേൻ