“ദൈവത്തിന് പ്രസാദമുള്ളത് ചെയ്യുക”
വചനം
2 ശമുവേൽ 11 : 27
എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.
നിരീക്ഷണം
ഊരിയാവ് യുദ്ധത്തിനു പോയിരുന്ന സമയത്ത് ദാവീദ് രാജാവ് ഊരിയാവിന്റെ ഭാര്യയോട് അവിശ്വസ്തത കാണിച്ചതിന്റെ ദുഃഖകരമായ സംഭവം ആണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ദാവീദ് യുദ്ധത്തിനു പോകാതെ വീട്ടിൽ തന്നെ കഴിയുകയും ബത്ത്ശേബയുമായി അവിഹിത ബന്ധം പുലർത്തുകയും ചെയ്തു. ആകയാൽ പിന്നീട് ദാവീദ് ശക്തനായ ഒരു യോദ്ധാവീയിരുന്ന ഊരിയാവിനെ യുദ്ധത്തിൽ മനഃപൂർവ്വം കൊന്നുകളയുവാൻ ഭൃത്ത്യന്മാരോട് കല്പിക്കുകയും അവനെ അവർ കൊന്നുകളയുകയും ചെയ്തു. തുടർന്ന താൻ ചെയ്ത പാപം മറയ്ക്കുവാൻ വേണ്ടി ദാവീദ് ബത്ത്ശേബയെ തന്നോടൊപ്പം താമസിപ്പിച്ചു. എന്നാൽ ഇതെല്ലാം ദൈവം കാണകയും ദാവീദിന്റെ പാപത്തിൽ യഹോവയ്ക്ക് അവനോട് അത്യപ്തിയുണ്ടാകുകയും ചെയ്തു.
പ്രായേഗീകം
സർവ്വശക്തനായ ദൈവം എപ്പോഴും എല്ലാ കോണുകളിൽ നിന്നും നമ്മെ നിരീക്ഷിക്കുന്നുണ്ട് എന്നതാണ് വാസ്ഥവം. അതുകൊണ്ടാണ് ശത്രുവിന്റെ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമായിരിക്കുന്നത്. ദാവീദിന്റെ യഥാർത്ഥ പ്രശ്നം എന്നത് അവന് എപ്പോഴും വിജയം ലഭിച്ചതുകൊണ്ട് അതിൽ മതിമറന്നു എന്നതാണ്. അവൻ എല്ലാ യുദ്ധത്തിലും വിജയിച്ചു അതാണ് പ്രശ്നം. ഒരു ദിവസം താൻ യെരുശലേമിൽ താമസിക്കുമ്പോൾ തന്റെ ആളുകളെ യുദ്ധത്തിന് അയച്ചു, അതായിരുന്നു അവന്റെ ആദ്യത്തെ തെറ്റ്. പിന്നെ അവൻ ബത്ത്ശേബ കുളിക്കുപോൾ അവളെ നോക്കി, ഓടുവിൽ അവളുമായി അടുക്കുവാൻ തുടങ്ങി. നിങ്ങൾ ധാരാളം വിജയം നേടുമ്പോൾ ജാഗ്രത പാലിക്കുക, കാരണം വിജയിച്ചു മുന്നേറുമ്പോൾ അഹങ്കാരം നേരിട്ട് നിങ്ങളുടെ ഉള്ളിൽ പ്രവേശിക്കും, വിജയങ്ങൾ നിങ്ങളുടെ തലയ്ക്കുപിടിക്കും. ദാവീദ് ഒടുവിൽ തന്റെ പാപവുമായി മുന്നോട്ടു വന്നു, അവൻ അത് ദൈവത്തോട് ഏറ്റുപറഞ്ഞ് ദൈവ സന്നിധിയിൽ വീണു. ബത്ത്ശേബയുടെ മകൻ മരിച്ചു, പക്ഷേ യിസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ജ്ഞാനിയായ രാജാവായി മാറിയ ശലോമോൻ എന്ന മറ്റൊരു മകനെ അവർക്ക് നൽകുവാൻ ദൈവം അതിലും മികച്ച ഒരു ഭാവി മനസ്സിൽ അവർക്കായി കരുതിയിരുന്നു. അവന്റെ പാപത്തിനപ്പുറം ദൈവം നമുക്ക് വേണ്ടി ചെയ്യുന്നതുപോലെ ദാവീദിനായി ഒരു തുടർ പദ്ധതി ഒരുക്കി വച്ചിരുന്നു. ഇന്ന് നിങ്ങൾക്ക് മാത്രമേ നിങ്ങൾക്കുവേണ്ടിയുള്ള ഒരു തീരുമാനം എടുക്കുവാൻ കഴിയൂ. ആകയാൽ ഇന്ന് ഒരു തീരുമാനം എടുക്കാം “ഞാൻ യഹോവയായ ദൈവത്തെ പ്രസാദിപ്പിക്കുവാൻ തീരുമാനിക്കും.”
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിൽ വിജയങ്ങൾ വരുമ്പോൾ അഹങ്കാരം വരാതെ സൂക്ഷിക്കുവാനും ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ട് നല്ല ക്രിസ്തീയ ജീവിതം നയിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ