Uncategorized

“ദൈവത്തിൽ ഇരുട്ട് ഇല്ല!”

വചനം

യെശയ്യാ  8 : 19

വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ — ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവർക്കു വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?

നിരീക്ഷണം

ഇരുട്ടിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് യെശയ്യാ പ്രവാചകൻ ആഗ്രഹിക്കുന്നു. അതായത് വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അകന്നിരിക്കുവാൻ അരുളിചെയ്യുന്നു. ഇതെല്ലാം ഇരുളിന്റെ പ്രവൃത്തിയാണ് അതിന്റെ അവസാനം മരണമാണ്. യെശയ്യാ പ്രവാചകൻ ചോദിക്കുന്നത് ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചവരോട് ആലോചന ചോദിക്കുന്നതെന്തുകൊണ്ട്?

പ്രായോഗികം

ദൈവം മാത്രമാണ് സർവ്വ ജ്ഞാനി എന്നത് ഉറപ്പിച്ചു പറയേണ്ട വസ്തുതയാണ്. ഒരു മനുഷ്യനെക്കുറിച്ചുള്ള എല്ലാക്കാര്യവും അറയാവുന്ന ഒരേ ഒരു വ്യക്തി ദൈവം മാത്രമാണ്. അങ്ങനെയെങ്കിൽ ഒരു മനുഷ്യന്റെ ഇപ്പോഴത്തെക്കാര്യവും ഭാവികാര്യവും അറിയുവാൻ മരിച്ചവരോടും വെളിച്ചപ്പാടന്മാരോടും ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പാൻ പോകുന്നതെന്ത്? എന്തുകൊണ്ട് മനുഷ്യർ പിശാചിനോട് അലോചന ചോദിക്കുകയും ദൈവത്തെ വിശ്വസിക്കാതെയും ഇരിക്കുന്നത്? അത് അവരുടെ അജ്ഞത തന്നെയാണ്. കാരണം, ദൈവം എന്നും എന്നേയ്ക്കും ജീവിക്കുന്നു ആകയാൽ ദൈവം ഒരുക്കലും നിശബ്ദനായിരിക്കുകയുല്ല അവൻ സംസാരിക്കുക തന്നെ ചെയ്യും. ദാവീദ് രാജാവ് ഇപ്രകാരം പറഞ്ഞു, “ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും” (സങ്കീ. 16:11). പിന്നെയും ദാവീദ് “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി” എന്ന് (സങ്കീ. 18:6) ൽ പറഞ്ഞിരിക്കുന്നു. നമ്മുടെ ജീവിത്തിന്റെ സകല വശങ്ങളും അറിയുന്ന നിത്യജീവന്റെ ഉറവിടമായ ദൈവം ഏതു നിമിഷവും നമ്മോട് കൂടെ ഉണ്ട്. എന്നിട്ടും ചിലർ ദൈവത്തോട് ആലോചന ചോദിക്കാതെ ഇരുട്ടിന്റെ ഉറവിടമായ വെളിച്ചപ്പാടന്മാരോടും ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പാൻ പോകുന്നു. എന്നാൽ നമ്മുടെ ദൈവം വെളിച്ചമാണ് അവൻ വെളിച്ചത്തെ ഇഷ്ടപ്പെടുന്നു ആകയാൽ വെളിച്ചമായ ദൈവത്തോട് ചേർന്ന് നിന്ന് അവനോട് അരുളപ്പാട് ചോദിച്ച് നിത്യതവരെ ജീവിക്കുവാൻ തയ്യാറാകാം.

പ്രാർത്ഥന

പ്രീയ യേശുവേ

വെളിച്ചത്തിന്റെ ഉറവായ അങ്ങ് എന്നോടുകൂടെ ഉള്ളതുകെണ്ട് നന്ദി. എന്റെ ജീവിതം മുഴുവൻ അങ്ങ് അറിയുന്നതുകൊണ്ട് സന്തോഷം. ഒരുക്കലും ഇരുളിനോട് ഭാവിയെക്കുറിച്ച് ചോദിപ്പാൻ എനിക്ക് ഇടവരാതെ സുക്ഷിക്കുമാറാകേണമേ. ആമേൻ