“ദൈവത്തെ തന്നെ സ്വന്തമാക്കുക”
വചനം
യെഹെസ്ക്കേൽ 44 : 28
അവരുടെ അവകാശമോ, ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങൾ അവർക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു.
നിരീക്ഷണം
ഈ വചനഭാഗം ലേവ്യരെക്കുറിച്ച് പഴയനിയമത്തിൽ എഴുതിയിരിക്കുന്നതാണ്. ദേവാലയത്തിലെ ശിശ്രൂഷ ചെയ്യുന്നതിനായി ലേവ്യരെ നിയോഗിച്ചിരുന്നു. ആകയാൽ അവർ ദേവാലയ ശിശ്രൂഷകരെന്നനിലയിൽ ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുവാൻ അവരോട് പറയുകയും കല്പിക്കുകയും ചെയ്തു. ദൈവം അവരോട്, സ്വന്തമായി സ്വത്തൊന്നും സമ്പാതിക്കേണ്ടതില്ലെന്നും എന്നാൽ സർവ്വശക്തനായ ദൈവം തന്നെ അവരുടെ സ്വത്തായിരിക്കുമെന്നും അവരോട് കല്പിച്ചു.
പ്രായോഗികം
പഴയനിയമത്തിൽ നിന്നും പുതിയ നിയമത്തെ വ്യത്യസ്തമാക്കുന്നത്, യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോ വിശ്വാസികളും സുവിശേഷത്തിന്റെ ശിശ്രൂഷകരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. അങ്ങനെയെങ്കിൽ ഓരോ വിശ്വാസികളും യേശുവിൽ പൂർണ്ണമായി വിശ്വസിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവം അരുളിചെയ്യുന്നത് എന്നെയല്ലാതെ മറ്റൊന്നിനെയും അവകാശമാക്കുവാൻ ബദ്ധപ്പെടേണ്ടതില്ല എന്നതാണ്. ദൈവത്തെ അവകാശമാക്കുക എന്നതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. അതിനെക്കുറിച്ച് ചിന്തിച്ചാൽ നാം ദൈവത്തെ സ്വന്തമാക്കുവാൻ പരിശ്രമിച്ചാൽ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ച് ഭാരപ്പെടേണ്ടതില്ല. പ്രശ്നങ്ങൾ നമ്മുടെ ജീവിത്തിൽ ഉണ്ടാകാം എന്നാൽ അതിജീവിക്കുവാൻ കഴിയാത്തത് ഒന്നും നമ്മുടെ ജീവിത്തിൽ വരികയില്ല ദൈവം നമ്മോട് കൂടെ ഉണ്ടെങ്കിൽ. അങ്ങനെയെങ്കിൽ നാം വിഷമിക്കുകയും ഭാരപ്പെടുകയും വേണമോ? ഒരിക്കലും ആവശ്യമില്ല!! ആ വക കാര്യങ്ങളെ മാറ്റി വച്ച് നമുക്ക് ചിന്തിക്കാനും പ്രവർത്തിക്കുവാനും ഉള്ളത് ദൈവത്തെ പിന്തുടരുവാനും സ്വന്തമാക്കുവാനും നാം എന്തു ചെയ്യണമെന്നുള്ളതാണ്. കാരണം യേശു എല്ലാം ഉണ്ടാക്കുകയും ഉണ്ടാക്കിവയെല്ലാം ദൈവത്തിന്റെ സ്വന്തവുമാണ്. മാത്രമല്ല യേശുവിൽ എല്ലാം ഉണ്ട് ആകയാൽ നമ്മുടെ അവകാശം യേശുക്രിസ്തുവിനെ ആക്കുവാൻ ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ സ്വന്തവും അവകാശവുമാക്കുവാൻ എല്ലാ നാളും പരിശ്രമിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ