Uncategorized

“ദൈവത്തെ ഭയപ്പെടുക”

വചനം

സഭാപ്രസംഗി 12 : 13

“എല്ലാറ്റിന്റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”

നിരീക്ഷണം

ശലോമോൻ യിസ്രായേലിന്റെ രാജാവായിരുന്നു.  പഴയ നിയമത്തിൽ യഹൂദാജനത ദൈവം തിരഞ്ഞെടുത്ത് ദൈവത്തിന്റെ ജനമാക്കിയവരായിരുന്നു.  ഈ ജനത്തോട് ജ്ഞാനിയായ ശലോമോൻ രാജാവ് പറയുന്നു “നിങ്ങള്‍ ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുകയും ചെയ്യണം.”  തീർച്ചയായും ഇത് ദൈവം തിരഞ്ഞെടുത്ത ജനത്തിന്റെ മാത്രം കടമയല്ല പകരം സർവ്വ ജനവും അങ്ങനെ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു.  അതിനാൽ ഈ വചനം ഓർമ്മിപ്പിക്കുന്നത് “ദൈവത്തെ ഭയപ്പെടുക”.

പ്രായോഗികം

ദൈവ ഭയത്തെക്കുറിച്ച് മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കണം. നമ്മുടെ ദൈവത്തിന്റെ സർവ്വശക്തിയും, ദൈവത്തിന്റെ മഹത്വവും, വിശാലതയും ഗ്രഹിച്ചാൽ മാത്രമേ ദൈവത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുകയുളളൂ.  അങ്ങനെ ആയാൽ ദൈവത്തിന്റെ നാമം പരാമർശിക്കുമ്പോള്‍ തന്നെ ശരിക്കും വിറയ്ക്കാൻ തുടങ്ങും. നാം തെറ്റ് ചെയ്യുന്നത് സ്വർഗ്ഗസ്തനായ പിതാവ് കണ്ടുകൊണ്ടിരിക്കുന്നു.  ഇന്നത്തെ മാതാപിതാക്കള്‍ ഇങ്ങനെ ദൈവഭയം മക്കളിലേക്ക് പകരുന്നതിൽ പരാജയപ്പെടുന്നു. ഇന്നത്തെ മാതാപിതാക്കളും ഈ കാര്യത്തിൽ പരാജിതരാണ്. ദൈവത്തെ ഭയപ്പെടാത്ത ഒരു തലമുറ ഉണ്ടായിരിക്കുന്നു. ഇന്നത്തെ തലമുറ ദൈവത്തെയും ദൈവത്തിന്റെ ഉപദേശത്തെയും വെറുക്കുന്നു. “ദൈവത്തെ ഭയപ്പെടുക” എന്നത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമല്ലാതായിരിക്കുന്നു.  പൈശാചീക ശക്തിളെ തകർക്കാനും ദൈവത്തിന്റെ നാമത്തെ ഭയപ്പെടാനും യേശു ക്രിസ്തുവിന്റെ സ്നേഹത്താൽ നിറയപ്പെടാനും തയ്യാറാകാം. നമ്മുടെ തലമുറയിൽതന്നെ “ദൈവത്തെ ഭയപ്പെടാം”.

പ്രാർത്ഥന

യേശുവേ,

എന്നെയും എന്റെ തലമുറകളെയും അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങയെ ഭയപ്പെട്ട് അങ്ങയുടെ കല്പനകളിൽ എറ്റവും ഇഷ്ടപ്പെടുന്നവരായി ജീവിപ്പാൻ ഞങ്ങളെ സാഹായിക്കേണമേ.  മറ്റുളളവരെയും അതിനായി ഒരുക്കാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ