“ദൈവത്തെ ഭയപ്പെടുന്നതിനുള്ള പ്രതിഫലം”
വചനം
സങ്കീർത്തനം 31:19
നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യ പുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
നിരീക്ഷണം
ദാവീദ് രാജാവിന്റെ ദൈവഭയം നിമിത്തം ദൈവം സ്വർഗ്ഗത്തിൽ തനിക്കായി സംഭരിച്ചുവെച്ച നിധിയെക്കുറിച്ച് ഒരു ദർശനം ഉണ്ടായിരുന്നു എന്ന് ഈ വചനം വ്യക്തമാക്കുന്നു. സർവ്വശക്തനോടുള്ള ദാവീദീന്റെ വിശുദ്ധ ഭയം നമ്മിൽചുരുക്കം ചിലർക്കു മാത്രമേ ഉണ്ടാകൂ. അവൻ ദൈവത്തിന്റെ സ്വന്തം ഹൃദയപ്രകാരം ഉള്ള ഒരു മനുഷ്യനായിരുന്നു. എന്നാൽ ദാവീദ് അനുഗ്രഹം തനിക്കു മാത്രം സൂക്ഷിച്ചുവെച്ചിരിക്കുന്ന എന്ന് അല്ല,മറിച്ച് തന്നെ ഭയപ്പെടുന്ന എല്ലാവർക്കും വേണ്ടി ദൈവം സമൃദ്ധി സംഭരിച്ചിട്ടുണ്ടെന്ന് അവൻ വ്യക്തമാക്കുന്നു.
പ്രായേഗീകം
വിശുദ്ധ തിരുവെഴുത്തിലെ ഈ അത്ഭുതകരമായ വേദ ഭാഗം “ദൈവഭയത്തിന്റെ പ്രതിഫലം” എന്ന് നമുക്ക് ചിന്തിക്കുന്നതാവും ശരി. ദൈവത്തെ ഭയപ്പെടുന്നതിന് ഒരു കാരണമുണ്ട്. ദൈവത്തെ ഭയപ്പെടുക എന്ന് തിരുവെഴുത്ത് പറയുമ്പോൾ ഭയഭക്തി, ദൈവഭീതി, അത്ഭുത്തോടുള്ള ഭയം, ദൈവത്തോടുള്ള ഘോരമായ ഭയം, ബഹുമാനത്തോടെയുള്ള ഭയം എന്നിവ അടങ്ങിയതാണ്. നമ്മുടെ സർവ്വശക്തനും, എല്ലാം അറിയുന്നവനും, എല്ലായിടത്തും ഒരേ സമയം ഉള്ളവനുമായ ഇത്ര മഹാനായ ദൈവത്തെ നമുക്ക് യഥാർത്ഥത്തിൽ ഭയപ്പെടുക എന്നല്ലാതെ എങ്ങനെ സമീപിക്കുവാൻ കഴിയും? ചിലർ പറയുന്നു അത് സ്നേഹമല്ല എന്ന്. എന്നാൽ യഥാർത്ഥ സ്നേഹം ഒരാളുടെ സ്നേഹത്തിന്റെ സക്ഷ്യത്തോടുള്ള ബഹുമാനം ആവശ്യപ്പെടുന്നു. ദാവീദ് ദൈവത്തെ അത്രയധികം അഭിനിവേശത്തോടെ സ്നേഹിച്ചു, ഭയം സമവാക്യത്തിന്റെ ഭാഗമായിരുന്നു. തൽഫലമായി, താൻ ഭയപ്പെട്ട ദൈവം തന്നെ ഇവിടെയും സ്വർഗ്ഗത്തിലും തനിക്കായി യഥാർത്ഥ സമൃദ്ധി സംഭരിച്ചിരിക്കുന്നതിൽ അവൻ സന്തോഷിച്ചു. ദാവീദ് രാജാവിന് അത് സത്യമായിരുന്നു, നിങ്ങൾക്കും എനിക്കും ഇത് സത്യമാണ്. ദൈവത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന സമൃദ്ധി ദൈവഭയത്തിന്റെ പ്രതിഫലമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ ഭയപ്പെട്ട് അങ്ങയുടെ വഴിയിൽ നടന്ന് അങ്ങയിൽ നിന്നുള്ള അനുഗ്രഹം പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ