Uncategorized

“ദൈവത്തെ സ്തുതിക്കുന്നത് നിർത്തുവാൻ പ്രയാസമാണ്”

വചനം

സങ്കീർത്തനം 117 : 1,2

സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.
നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.

നിരീക്ഷണം

യഹോവയായ ദൈവത്തെ എപ്പോഴും സ്തുതിക്കുവാനും അവന്റെ നാമത്തെ ഉയർത്തുവാനും ദാവീദ് രാജാവ് ഈ വചനത്തിലൂടെ നമ്മോട് അഹ്വാനം ചെയ്യുന്നു. ഇത് കർത്താവായ യേശുക്രിസ്തുവിനെ അനുഗമിക്കുന്ന എല്ലാവരോടും ഉള്ള കല്പനയാണ്.

പ്രായോഗീകം

എല്ലായ്പ്പോഴും യഹോവയെ സ്തുതിക്കുന്നത് തുടരണമെന്ന് ദാവീദ് രാജാവ് പറയുവാൻ കാരണം. യേശുക്രിസ്തുവിന് നമ്മോടുള്ള ദയ വലുതായിരിക്കുന്നതുകൊണ്ടും യേശുക്രിസ്തുവിന്റെ വിശ്വാസ്തത എന്നേയ്ക്കും നിലനിൽക്കുന്നതുകൊണ്ടും ആണ് . ഇന്ന് നമുക്ക് ചുറ്റും നോക്കിയാൽ മനുഷ്യർ തമ്മിലുള്ള സ്നേഹവും വിശ്വസ്തതയും വളരെ കുറവാണെന്ന് കാണുവാൻ കഴിയും. കർത്താവിന്റെ പക്കൽ ഇവ രണ്ടിനും ഒരു കുറവും ഇല്ല. എന്നാൽ എന്തുകൊണ്ടാണ് ജനങ്ങളുടെ ഇടയിൽ ഇത്രയധികം വിദ്വഷവും, ആത്മഹത്യയും പെരുകുന്നതെന്ന് ചിന്തിച്ചാൽ ദൈവത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വ്യത്യസ്ഥമായതുകൊണ്ടാണ്. മാത്രമല്ല നാം ഓരോരുത്തരും സ്നേഹത്തിനും വിശ്വസ്തതയ്ക്കും വേണ്ടി തെറ്റായ ഇടങ്ങളിൽ തിരയുകയും ചെയ്യുന്നു. നമ്മുടെ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് രാജാവ് ഇപ്രകാരം പറഞ്ഞുവെങ്കിൽ നാം നമ്മുടെ അനുഗ്രഹിതനായ കർത്താവായ യേശുക്രിസ്തുവിനെ നിരന്തരം സ്തുതിക്കുവാനും അത് ചെയ്യുവാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും നമ്മെ വിളിച്ചിട്ടുണ്ടെങ്കിൽ നാം അത് ചെയ്യേണ്ടതാണ്. സത്യത്തിൽ യേശുക്രിസ്തുവിന്റെ ദയയെയും വിശ്വാസ്തതയേയും ഓർക്കുമ്പോള്‍ കർത്താവിനെ സ്തുതിക്കുന്നത് നിർത്തുവാൻ കഴിയുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ നിരന്തരം സ്തുതുക്കുന്നതിൽ വളരെ കുറവുകള്‍ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നോട് ക്ഷമിക്കേണമേ. എല്ലായ്പ്പോഴും അങ്ങയെ സ്തുതിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ