“ദൈവദാസൻ ശത്രുവോ മിത്രമോ?”
വചനം
1 രാജാക്കന്മാർ 21 : 20
ആഹാബ് ഏലീയാവോടു: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു.
നിരീക്ഷണം
യിസ്രായേലിലെ എല്ലാ രാജാക്കന്മാരിലും വച്ച് ഏറ്റവും ദുഷ്ടനായ രാജാവായിരുന്നു ആഹാബ്. ഇവിടെ വിവരിക്കുന്ന സംഭവം ഭുമി തട്ടിയെടുക്കുന്നതിനായി നാബോത്ത് എന്ന് പേരുള്ള ഒരു ദൈവ മനുഷ്യനെ ആഹാബ് കൊല്ലുന്നതാണ്. ദൈവം ഏലിയാവിനോട് രാജാവിന്റെ ഭാവിയെക്കുറിച്ച് പ്രവചിച്ചു പറയുവാൻ അരുളിചെയ്തു. ഏലിയാവ് തന്റെ അടുക്കൽ എത്തിയപ്പോൾ രാജാവ് ദൈവദാസനായ ഏലിയാവിനെ തന്റെ ശത്രു എന്ന് വിളിക്കുന്നു.
പ്രായേഗീകം
യേശു തന്റെ ദാസന്മാരായവരിലൂടെ സംസാരിക്കുമ്പോഴെല്ലാം, അത് കേൾക്കുന്ന വ്യക്തി തീരുമാനിക്കണ്ടതാണ്, ഈ വ്യക്തി എന്റെ സുഹൃത്താണോ, അതോ എന്റെ ശത്രുവാണോ? ഉത്തരം എപ്പോഴും സ്വീകർത്താവിന്റെ ഭാഗത്തെ നലവിലെ ജീവിതാവസ്ഥയെ ആശ്രയിച്ചിരിക്കും. സന്ദേശം കേൾക്കുന്ന വ്യക്തി കർത്താവുമായി ശരിയായ ബന്ധത്തിൽ ജീവിച്ചിരുന്നെങ്കിൽ മിക്കവാറും അവർ ആ ദൂത് വാഹിയായ ദൈവപുരുഷനെ ഒരു സുഹൃത്തായി കണക്കാക്കുമായിരുന്നു. നേരെ മറിച്ച്, സന്ദേശം സ്വീകരിക്കുന്നയാൾ കർത്താവിൽ നിന്ന് അകന്നാണ് ജീവിക്കുന്നതെങ്കിൽ (യോനയെപ്പോലെ) അവർ ആ ദുത് വാഹിയെ ഒരു ശത്രുവായി കണക്കാക്കും. ആഹാബ് ഏലിയാവിനെ തന്റെ ശത്രു എന്ന് വിളിച്ചു, കാരണം ഏലിയാവ് കർത്താവിന്റെ പക്ഷത്ത് നിന്നു, ഒരു കാരണവുമില്ലാതെ ആഹാബ് ദൈവഹിതത്തിൽ നിന്ന് മാറിപ്പോയി. ഏലിയാവ് കർത്താവിൽ നിന്ന് ഒരു ന്യായവിധിയുടെ വചനം കൊണ്ടുവരുന്നുവെന്ന് അവന് അറിയാമായിരുന്നു, അതിനെ അവൻ ഭയപ്പെട്ടിരുന്നു. ഭയം എപ്പോഴും സത്യത്തെ നിങ്ങളുടെ ശത്രുവാക്കി മാറ്റുന്നു. ദൈവത്തിന്റെ ദാസൻ: ശത്രുവോ, മിത്രമോ? എന്ന ചോദ്യത്തിന് ഉത്തരം നാം വ്യക്തിപരമായി നൽകേണ്ടതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവദാസന്മാർ എപ്പോഴും എന്റെ മിത്രമായി തീരേണ്ടിന് ദൈവഹിതപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ