“ദൈവശബ്ദത്തിനായി കാതോർക്കുക”
വചനം
മത്തായി 2 : 21
എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
നിരീക്ഷണം
സുവിശേഷം എന്നത് ക്രിസ്തുവിന്റെ ജനനവും യേശുവിനെ വളർത്തിയ യോാസഫിനെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ചിലർ വാദിക്കും, എന്നാൽ യോസഫ് ദൂതന്റെ വാക്കുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്തു എന്നതിലാണ് കാര്യം.
നിരീക്ഷണം
യേശുവിന്റെ ജനനസമയത്തും അതിനുശേഷവും, ഹെരോദാവ് യേശുവിനെ കൊല്ലുവാൻ ആഗ്രഹിക്കുകയും അതുമൂലം പല പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. ആദ്യം, കുഞ്ഞ് തന്റേതല്ലെന്ന് അറിയാമായിരുന്നതിനാൽ ഭാര്യയുടെ ഗർഭധാരണത്തെക്കുറിച്ച് എന്തുചെയ്യണമെന്ന് യോസേഫിന് ഉറപ്പില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ അവനോട് പറഞ്ഞു, യോസേഫ് വിശ്വാസിക്കുകയും ദൂതന്റെ വാക്ക് അനുസരിച്ച് മറിയയെ വിവാഹം കഴിക്കുകയും ചെയ്തു. യേശു ജനിച്ചപ്പോൾ, ഒരു ദൂതൻ യോസേഫിനോട് കുഞ്ഞിനെയും കൂട്ടികൊണ്ട് മിസ്രയിമിലേയ്ക്ക് മാറി താമസിക്കുവാൻ അരുളി ചെയ്തു. കാരണം ഹെരോദാവ് യേശുവിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. യോസഫ് ആ വാക്കും അനുസരിച്ച് താമസം മാറി. യേശുവിനെ കണ്ട ശേഷം മടങ്ങി പോയ വിദ്വാന്മാരോട് ഹെരോദാവ് പറഞ്ഞ വഴിയെ തിരിച്ചുവരരുത് എന്ന് ഒരു ദൂതൻ അവർക്ക് മുന്നറയിപ്പ് നൽകി, അങ്ങനെ അവർ മറ്റൊരുവഴിക്ക് പോയി. ഒടുവിൽ, ഹെരോദാവ് മരിച്ചതിനുശേഷം ഒരു ദൂതൻ യോസഫിനോട് തന്റെ കുഞ്ഞിനെയും കുടുംബത്തെയും കൂട്ടി ഗലീലയിലേക്ക് തിരികെ കൊണ്ടുപോകുവാൻ പറഞ്ഞു, അതും അവൻ അനുസരിച്ചു. ഓരോ തവണയും യോസേഫ്, ദൂതന്റെ വാക്ക് കേട്ടു. എബ്രയാർ 13:1,2 ൽ അപ്പോസ്ഥലൻ പറയുന്നത്, “സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ” എന്നാണ്. നമ്മുടെ ദൈവം എപ്പോഴും നാം ഓരോരുത്തരോടും സംസാരിച്ചുകൊണ്ടിരിക്കുവാൻ ആഗ്രഹിക്കുന്നു. ആകയാൽ നിങ്ങൾ ഏതെങ്കിലും ബുദ്ധിമുട്ടിലുടെയാണ് കടന്നുപോകുന്നതെങ്കിൽ നിങ്ങളുടെ ഹൃദയം തുറന്ന് ഒരു ദൈവദൂതന്റെ ശബ്ദം കേൾക്കുവാനായി ശ്രദ്ധിക്കുക. വചനത്തിലൂടെയോ മറ്റുള്ളവരുടെ വാക്കുകളിൽ കൂടെയോ, ദൈവദീതനിലുടെയോ ദൈവം നമ്മോട് സംസാരിക്കുകയും നമ്മുക്ക് വേണ്ടുന്ന ആലോചന പറഞ്ഞുതരികയും ചെയ്യും എന്ന് യോസഫിന്റെ അനുഭവത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ആലോചനയ്ക്കായി എന്റെ ചെവി ചായ്ക്കുന്നു. അങ്ങ് എന്റെ ദൈവവും എന്റെ കഷ്ടത്തിൽ എന്നെ സഹായിക്കുന്നവനും ആകുന്നു. തുടർന്നും അങ്ങയുടെ ചെവി എങ്കലേയ്ക്ക് ചായ്ക്കുമാറാകേണമേ. ആമേൻ
