Uncategorized

“ദൈവാലയത്തിന്റെ വാതിലുകൾ തുറന്നിരിക്കട്ടെ!”

വചനം

2 ദിനവൃത്താന്തം  29 : 3

അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്തു.

നിരീക്ഷണം

യെഹിസ്കീയാവു ചെയ്ത പ്രവർത്തിയെക്കുറിച്ചാണ് മേൽപ്പറഞ്ഞവാക്യം വ്യക്തമാക്കുന്നത്. തന്റെ പിതാവായ ആഹാസ് യഹൂദാ ദേശത്തെ നശിപ്പിച്ചു. വർഷങ്ങളായി ദൈവാലയം തുറക്കുകയോ അതിൽ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. എന്നാൽ യെഹിസ്കീയാവു യഹൂദയുടെ രാജാവീയിട്ട് അഭിഷേകം ചെയ്ത ഉടൻ, അവൻ ആലയത്തിന്റെ വിശുദ്ധമന്ദിരത്തിന്റെ വാതിലുകൾ തുറന്ന് അറ്റകുറ്റപ്പണി നടത്തി.

പ്രായോഗികം

ഏതൊരു രാജ്യവും ദൈവാലയത്തിന്റെ വാതിലുകൾ അടച്ചിടുകയും ആ സ്ഥലം ജീർണ്ണാവസ്ഥയിലാക്കുകയും ചെയ്യുന്നോ അവടുത്തെ ജനങ്ങളുടെ അവസ്ഥയും അതുപോലെ ആയതീരും. യെഹിസ്കീയാവിന്റെ കാലം വരെ യഹൂദയെ നയിച്ച രാജാക്കന്മാരാൽ അവിടെയുള്ള ജനങ്ങൾ വളരെ കഷ്ടം സഹിക്കേണ്ടി വന്നു. അതിന്റെ പ്രധാന കാരണം അവർ ദൈവത്തെ മറന്നിട്ട് സ്വന്ത ഇഷ്ടപ്രകാരം ജീവിച്ചു എന്നതു തന്നെ. മനുഷ്യൻ ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കുമ്പോൾ പരിഹരിക്കാനാക്കാത്ത പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടും? ഏതൊരു രാജ്യത്തും ഉണ്ടാകുവാനിടയുള്ള ദാരിദ്ര്യം, രോഗം, കലാപം, പ്രകൃതിക്ഷോപങ്ങൾക്ക് ഒക്കെ ആത്മീയ വേരുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആത്മീയമായ ഇപെടലുണ്ടാവണം. യെഹിസ്കീയാവ് തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം മാത്രമേ കണ്ടുള്ളൂ അതാണ് “ദൈവാലയ്ത്തിന്റെ വാതിലുകൾ തുറക്കുകയും അതിന്റെ അറ്റകുറ്റപണികൾ തീർക്കുകയും ദൈവാരാധന പുനസ്ഥാപിക്കുകയും ചെയ്യുക എന്നത്!!”. അങ്ങനെയാകുമ്പോൾ ദൈവം ആ രാജ്യത്തേയ്ക്കും മനുഷ്യർ ദൈവാലയത്തിലേയ്ക്കും മടങ്ങിവരും. അതാണ് യെഹിസ്കീയാവ് തന്റെ ഭരണകാലത്ത് ചെയ്തത്. അങ്ങനെ തന്നെ നമുക്കും ചെയ്യാം. നാം ആയിരിക്കുന്ന ഇടം ദൈവം വസിക്കുന്ന ഇടമാക്കി തീർക്കാം. അപ്പോൾ നമുക്ക് പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങളെ ദൈവം പരിഹരിച്ചു തരും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയവാതിൽ എന്നും അങ്ങേയ്ക്കായി തുറക്കുന്നു. അതുപോലെ ഞാൻ ആയിരിക്കുന്നിടത്ത് അങ്ങ് വന്ന് വസിക്കുമാറാകേണമേ. ആമേൻ